National
മുംബൈയില്‍ 17-കാരന്‍ ഓടിച്ച വാഹനമിടിച്ച് പാല്‍ വില്‍പ്പനക്കാരന്‍ മരിച്ചു
സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധന നടത്തിവരികയാണ്
തിരുവനന്തപുരം | മുംബൈയിലെ ഗൊറേഗാവില്‍ 17കാരന്‍ ഓടിച്ച വാഹനമിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പാല്‍ വില്‍പന നടത്തുന്ന നവീന്‍ വൈഷ്ണവ് ആണ് മരിച്ചത്. 24 വയാസിയിരുന്നു. 17കാരന്‍ ഓടിച്ച വാഹനം തെറ്റായദിശയില്‍ അതിവേഗം വന്ന് യുവാവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.പരുക്കേറ്റ വൈഷ്ണവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകട മരണത്തെ തുടര്‍ന്ന് കാറിന്റെ ഉടമ ഇഖ്ബാല്‍ ജിവാനി(48), ഇയാളുടെ മകന്‍ മൊഹമ്മദ് ഫാസ് ഇഖ്ബാല്‍ ജിവാനി (21), വാഹനമോടിച്ച 17കാരനെതിരെയും പോലീസ് കേസെടുത്തു. വാഹന ഉടമയുടെ മകന്റെ സുഹൃത്താണ് 17കാരന്‍.
സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധന നടത്തിവരികയാണ്. രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അപകടം സംഭവിക്കുന്നതിന് മുമ്പ് 17കാരന്‍ സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടി നടത്തിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.