Connect with us

voting

മേഘാലയ, നാഗാലാൻഡ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

 വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്.

Published

|

Last Updated

ഷില്ലോംഗ്/ കൊഹിമ | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതലാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചത്. ഇരു സംസ്ഥാനങ്ങളിലും അറുപതംഗ നിയമസഭയിൽ 59 സീറ്റിലേക്കാണ് വോട്ടെടുപ്പ്. വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ഈ മാസം 16ന് വോട്ടെടുപ്പ് നടന്ന ത്രിപുരക്കൊപ്പം വ്യാഴാഴ്ച വോട്ടെണ്ണും.

മേഘാലയയിൽ സൊഹിയോംഗ് മണ്ഡലത്തിലെ യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും മുൻ ആഭ്യന്തര മന്ത്രിയുമായ എച്ച് ഡി ആർ ലിംഗ്‌ദോയുടെ മരണത്തെ തുടർന്ന് ഇവിടെ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഭരണകക്ഷിയായ എൻ പി പിയും ബി ജെ പിയും ഇത്തവണ തനിച്ചാണ് മത്സരിക്കുന്നത്. ബി ജെ പിയും കോൺഗ്രസ്സും മുഴുവൻ സീറ്റിലും എൻ പി പി 57 സീറ്റിലുമാണ് മത്സരിക്കുന്നത്. കോൺഗ്രസ്സ് എം എൽ എമാരുടെ കൂട്ട കൂറുമാറ്റത്തെ തുടർന്ന് മുഖ്യ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ്സ് 58 സീറ്റിൽ മത്സരിക്കുന്നുണ്ട്.

നാഗാലാൻഡിൽ അകുലുതോ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എൻ ഡി പി പി- ബി ജെ പി ഭരണസഖ്യം ഇത്തവണയും ഒരുമിച്ചാണ് ജനവിധി തേടുന്നത്. മുൻ ഭരണകക്ഷിയായ എൻ പി എഫ് 22ഉം കോൺഗ്രസ്സ് 23ഉം സീറ്റിലാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടങ്ങിയ ബി ജെ പി നേതാക്കൾ പ്രചാരണത്തിനെത്തിയിരുന്നു. ത്രിപുരയിൽ റാലിയിൽ പങ്കെടുക്കാതിരുന്ന രാഹുൽ ഗാന്ധി ഷില്ലോംഗിൽ റാലിക്കെത്തിയിരുന്നു.

Latest