Kerala
ജോര്‍ദാനിലെ ഖാളി ഖുളാത്തുമായി കൂടിക്കാഴ്ച നടത്തി പേരോട്
സിറാജുല്‍ ഹുദയും സമസ്തയും പ്രസ്ഥാനവും നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളെയും വിദ്യാഭ്യാസ മുന്നേറ്റങ്ങളെയും ജോര്‍ദാനിലെ ഖാളി അനുമോദിച്ചു.
കുറ്റ്യാടി | സമസ്ത സെക്രട്ടറിയും സിറാജുല്‍ ഹുദാ കാര്യദര്‍ശിയുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ജോര്‍ദാനിലെ ഖാളി ഖുളാത്ത് ശൈഖ് അബ്ദുല്‍ ഹാഫിളുമായി കൂടിക്കാഴ്ച നടത്തി. ജോര്‍ദാനിന്റെ തലസ്ഥാനമായ അമ്മാനിലുള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
സിറാജുല്‍ ഹുദയും സമസ്തയും പ്രസ്ഥാനവും നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളെയും വിദ്യാഭ്യാസ മുന്നേറ്റങ്ങളെയും ജോര്‍ദാനിലെ ഖാളി അനുമോദിച്ചു. പ്രഭാഷണ മേഖലയില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നടത്തുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന മാനുഷിക ഐക്യത്തിന്റെയും മതസഹിഷ്ണുതയുടെയും പാരമ്പര്യത്തെ കുറിച്ച് അദ്ദേഹം വാചാലനാവുകയും അതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.




