Connect with us

scholarship scam

ഉത്തര്‍ പ്രദേശില്‍ വമ്പന്‍ സ്‌കോളര്‍ഷിപ്പ് തട്ടിപ്പ്; 75 കോടിയോളം തട്ടി

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുമുള്ള സ്‌കോളര്‍ഷിപ്പുകളിലാണ് തട്ടിപ്പ്.

Published

|

Last Updated

ലക്‌നോ | ഉത്തര്‍ പ്രദേശില്‍ പോസ്റ്റ് മെട്രിക്കുലേഷന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് വമ്പന്‍ തട്ടിപ്പ്. കഴിഞ്ഞ ദിവസം ആറ് ജില്ലകളിലെ 22 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തി. 75 കോടിയോളം രൂപ തട്ടിയെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സ്‌കോളര്‍ഷിപ്പ് തട്ടിപ്പ് നടത്തിയത്. ലക്‌നോ, ഹര്‍ദോയ്, ഫാറൂഖാബാദ് അടക്കമുള്ള നിരവധിയിടങ്ങളിലെ കോളജുകള്‍ ഇ ഡിയുടെ നിരീക്ഷണത്തിലാണ്. പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുമുള്ള സ്‌കോളര്‍ഷിപ്പുകളിലാണ് തട്ടിപ്പ്.

യോഗ്യതയില്ലാത്ത നിരവധി വിദ്യാര്‍ഥികളുടെ പേരില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് പണം തട്ടിയെടുക്കുകയായിരുന്നു സ്ഥാപനങ്ങള്‍. റെയ്ഡില്‍ 36.51 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ആരോപണവിധേയര്‍ക്കെതിരെ പി എം എല്‍ എ ചുമത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest