Alappuzha
ആലപ്പുഴയിൽ വൻ മദ്യവേട്ട; വീട്ടിൽ നിർമിച്ച ആയിരത്തിലേറെ കുപ്പി മദ്യം പിടിച്ചു
ബോട്ട്‌ലിംഗ് യൂണിറ്റടക്കം വീട്ടിൽ സജീകരിച്ചിരുന്നു.

ആലപ്പുഴ | ഹരിപ്പാട് വീട്ടിൽ വെച്ച് മദ്യം നിർമിച്ചയാളെ എക്സൈസ് സംഘം പിടികൂടി. ഇയാൾ നിർമിച്ച ആയിരത്തിലേറെ കുപ്പി വ്യാജ മദ്യം പിടിച്ചെടുത്തു. അര ലിറ്ററിൻ്റെ കുപ്പിയിലായിരുന്നു മദ്യം.
വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും കണ്ടടുത്തു. ബോട്ട്‌ലിംഗ് യൂണിറ്റടക്കം വീട്ടിൽ സജീകരിച്ചിരുന്നു. എക്സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പിടിച്ചെടുത്തത്.
---- facebook comment plugin here -----