Kozhikode
മര്‍കസ് സാനവിയ്യ ഇന്റര്‍വ്യൂ നാളെ
പ്ലസ് വണ്‍ മുതല്‍ പി ജി വരെയുള്ള ഭൗതിക പഠനത്തോടൊപ്പം ജാമിഅ മര്‍കസിലും ഈജിപ്തിലെ അല്‍ അസ്ഹറിലും തുടര്‍ പഠനത്തിനുള്ള അവസരമൊരുക്കുന്ന സിലബസാണ് സാനവിയ്യയുടേത്.

കോഴിക്കോട് | പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് മതപഠനത്തോടൊപ്പം ഹയര്‍ സെക്കന്‍ഡറി-ഡിഗ്രി പഠന സൗകര്യമുള്ള മര്‍കസ് കാരന്തൂര്‍ സെന്‍ട്രല്‍ ക്യാമ്പസിലെ സംവിധാനമായ സാനവിയ്യയില്‍ 2025-26 അധ്യയന വര്‍ഷത്തെ ഇന്റര്‍വ്യൂ നാളെ (ബുധന്‍) നടക്കും.
പ്ലസ് വണ്‍ മുതല്‍ പി ജി വരെയുള്ള ഭൗതിക പഠനത്തോടൊപ്പം ജാമിഅ മര്‍കസിലും ഈജിപ്തിലെ അല്‍ അസ്ഹറിലും തുടര്‍ പഠനത്തിനുള്ള അവസരമൊരുക്കുന്ന സിലബസാണ് സാനവിയ്യയുടേത്. വിവിധ ഖിറാഅത്തുകളുടെ പഠനത്തോടൊപ്പം സനദ് മുത്തസ്വിലാക്കാനുള്ള അവസരവും അന്താരാഷ്ട്ര മത്സരങ്ങളില്‍ സംബന്ധിക്കുന്നതിന് പ്രത്യേക ട്രെയ്‌നിങും ഇവിടെ ലഭിക്കും.
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ ആത്മീയ ശിക്ഷണത്തിലാണ് പഠനം. പ്രവേശനത്തിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം: https:// jamia.markaz.in