Kerala
മർകസ് ജാസ്മിൻ വാലി മെഗാ അലുംനി മീറ്റ് നാളെ
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പേർ സംബന്ധിക്കും

അലുംനി പാർലിമെന്റ്, ഹോണറിംഗ്, നൊസ്റ്റാൾജിയ, ബാച്ച് സംഗമങ്ങൾ, ഫാമിലി വെൽനെസ്, മർകസ് അനുഭവങ്ങൾ തുടങ്ങിയ വിവിധ സെഷനുകളിലായാണ് മീറ്റ് നടക്കുക. പുതിയ സംഘടനാ വർഷത്തേക്കുള്ള ജാസ്മിൻ വാലി അലുംനി കമ്മിറ്റിയെയും ചടങ്ങിൽ തിരഞ്ഞെടുക്കും. വി എം റശീദ് സഖാഫി, അക്ബർ ബാദുഷ സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, ശമീം കെ കെ, സെൻട്രൽ അലുംനി സെക്രട്ടറി സ്വാദിഖ് കൽപ്പള്ളി, അബ്‌ദുറഹ്‌മാൻ കുറ്റിക്കാട്ടൂർ, ഡോ. സാറ ശരീഫ്, ഡോ. രിസാലത്ത് കെ പി, മുൻകാല അധ്യാപകർ, അലുംനി പ്രതിനിധികൾ സംസാരിക്കും.
മർകസ് വിഭാവനം ചെയ്യുന്ന സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ആദ്യകാലത്തു തന്നെ ആരംഭിച്ച സ്ഥാപനമാണ് ജാസ്മിൻ വാലി. ധാർമികാന്തരീക്ഷത്തിൽ മികച്ച താമസ- പഠനാന്തരീക്ഷം ഒരുക്കുന്ന ഇവിടെ 8-ാം ക്ലാസ് മുതൽ പിജി വരെ മത-ഭൗതിക പഠനവും ആത്മീയ, ജീവിതശൈലി, നൈപുണി, ആർട്സ് പരിശീലനങ്ങളും നൽകിവരുന്നു.