Connect with us

ENGLISH PREMIER LEAGUE

പ്രീമിയര്‍ ലീഗ് നാട്ടങ്കത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി

പോയിന്റ് പട്ടികയില്‍ ലിവര്‍പൂളിനെ തള്ളി രണ്ടാമതാണ് ഇപ്പോള്‍ സിറ്റി

Published

|

Last Updated

മാഞ്ചസ്റ്റര്‍ | ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. നാട്ടങ്കത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റി യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ തുടക്കത്തില്‍ എറിക് ബയ്‌ലിയുടെ സെല്‍ഫ് ഗോള്‍ ആണ് സിറ്റിയെ ലീഡിലേക്ക് എത്തിച്ചത്. അതേ പകുതിയുടെ ഇഞ്ച്വുറി ടൈമില്‍ ബെര്‍ണാഡോ സില്‍വ രണ്ടാം ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങള്‍ എല്ലാം പാഴായതോടെ പരാജയം സമ്മതിക്കുകയായിരുന്നു. റൊണാള്‍ഡോ യുണൈറ്റഡില്‍ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ നാട്ടങ്കമായിരുന്നു ഇത്. എന്നാല്‍, അദ്ദേഹത്തിനും ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ജയത്തോടെ 11 കളികളില്‍ നിന്ന് സിറ്റി 23 പോയിന്റ് നേടി. പോയിന്റ് പട്ടികയില്‍ ലിവര്‍പൂളിനെ തള്ളി രണ്ടാമതാണ് ഇപ്പോള്‍ സിറ്റി.