Ongoing News
പൊതുനിരത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
സമാനമായ നിരവധി കേസുകളില്‍ അരുണ്‍ പ്രതിയാണെന്ന് എസ് ഐ വിദ്യ പറഞ്ഞു.

തിരുവല്ല | പൊതുനിരത്തില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കടന്നു പിടിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പെരുംതുരുത്തി നടുവിലേത്തറ വീട്ടില്‍ അരുണ്‍ ( 24 ) ആണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പെരുംതുരുത്തി ജങ്ഷനിലായിരുന്നു യുവാവിന്റെ അശ്ലീല പ്രകടനം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ ആദ്യം അരുണ്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചു. പിന്നാലെ കടന്നു പിടിക്കുകയും ചെയ്തു. ഭയന്നു പോയ യുവതി നിലവിളിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതി നല്‍കിയ പരാതിയില്‍ പ്രതിയെ ശനിയാഴ്ച രാവിലെ 10 മണിയോടെ പെരുംതുരുത്തിയില്‍ നിന്ന് പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സമാനമായ നിരവധി കേസുകളില്‍ അരുണ്‍ പ്രതിയാണെന്ന് എസ് ഐ വിദ്യ പറഞ്ഞു.