Connect with us

Travelogue

മമ്പുറത്തെ തങ്ങളും ഇന്തോനേഷ്യയിലെ ശിഷ്യനും

മഴ പെയ്ത് തോർന്നിട്ടുണ്ട്. നനവാർന്ന നിലം. മുന്നോട്ടു നടന്നു. നീണ്ട ഇടനാഴി. മുകൾ ഭാഗം ഷീറ്റ് കൊണ്ട് മറച്ചിരിക്കുന്നു. ഇരുവശങ്ങളിലും കൊച്ചു കൊച്ചു കടകൾ. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങിയവയാണ് വിൽപ്പനക്ക്. സ്ത്രീകളാണ് കച്ചവടക്കാർ. നാലഞ്ച് മിനുട്ടുകൾ കഴിഞ്ഞിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള മറ്റൊരിടത്ത് എത്തിയിരിക്കുന്നു. തങ്ങൾ കുടുംബത്തിലെ മൂന്ന് പ്രഗത്ഭരുടെ സ്മാരകം.

Published

|

Last Updated

തിവിശാലമാണ് സുനൻ ആംപെൽ ഖബ്ർസ്ഥാൻ. ന്യായ് കോൺട്രോവാതി, ഇംബാഹ് ബോലോംഗ്, ഇംബാഹ് സോലേഹ് തുടങ്ങിയവരും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ആംപെലിന്റെ ഭാര്യയാണ് ന്യായ് കോൺട്രോവാതി. രാജപുത്രിയായിരുന്നു അവർ. സേവകരാണ് മറ്റു രണ്ടു പേർ. സുരബായ മസ്ജിദ് നിർമാണ വേളയിൽ അവർ കഅ്ബ നേരിൽ കണ്ടാണ് ഖിബ്്ല നിർണയം നടത്തിയത് എന്നാണ് വിശ്വാസം. ഏതാണ്ട് സമാനമായ സംഭവം പൊന്നാനി പള്ളി നിർമാണവുമായി ബന്ധപ്പെട്ട് നമുക്ക് സുപരിചിതമാണ്. പള്ളിയുടെ മുകളിൽ നിന്ന് കഅ്ബ കണ്ട് ഇസ്്ലാം സ്വീകരിച്ച ആശാരി തങ്ങളുടെ ഖബ്‌റും മഖ്ദൂമുമാരുടെ ചാരത്താണല്ലോ.
അതിനിടെ വഴിയിൽ കണ്ട ഒരു ബോർഡ് ആശ്ചര്യം തോന്നിച്ചു. പ്രിയ, വനിത എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. മലയാള പദങ്ങൾ പോലുണ്ട്. ആണും പെണ്ണുമാണത്രെ അത്. സംസ്‌കൃത സ്വാധീനത്തിന്റെ ശേഷിപ്പാണ്.

മഴ പെയ്ത് തോർന്നിട്ടുണ്ട്. നനവാർന്ന നിലം. മുന്നോട്ടു നടന്നു. നീണ്ട ഇടനാഴി. മുകൾ ഭാഗം ഷീറ്റ് കൊണ്ട് മറച്ചിരിക്കുന്നു. ഇരുവശങ്ങളിലും കൊച്ചു കൊച്ചു കടകൾ. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങിയവയാണ് വിൽപ്പനക്ക്. സ്ത്രീകളാണ് കച്ചവടക്കാർ. നാലഞ്ച് മിനുട്ടുകൾ കഴിഞ്ഞിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള മറ്റൊരിടത്ത് എത്തിയിരിക്കുന്നു. തങ്ങൾ കുടുംബത്തിലെ മൂന്ന് പ്രഗത്ഭരുടെ സ്മാരകം.

ഹബീബ് മുഹമ്മദ് ബ്ൻ അൽ ഹബ്ശി, ഹബീബ് ശരീഫ് ഹസൻ ബ്ൻ ഉമർ അൽ ഹബ്ശി, ഹബീബ് മുഹമ്മദ് ബ്‌നു അഹ്മദ് അമുഹ്‌ളാർ എന്നിവരാണവർ. ആധുനിക ഇന്തോനേഷ്യയിൽ ആത്മീയ പരിവർത്തനങ്ങൾ സൃഷ്ടിച്ചവർ. സിംത്വുദ്ദുറർ മൗലിദ് ജാവൻ ജനതക്കിടയിൽ ജനകീയമാക്കിയത് ഹബീബ് മുഹമ്മദ് ബ്ൻ അൽഹബ്ശി ആയിരുന്നു. മലയാളികൾക്ക് മൻഖൂസ് മൗലിദ് എന്നപോലെയാണ് ഇവിടത്തുകാർക്ക് സിംത്വുദ്ദുറർ.

1845 (ഹി.1265) ൽ ഹള്‌റമൗതിലായിരുന്നു മഹാനവർകളുടെ ജനനം. പിതാവ് ഹബീബ് ഐദറൂസ് അൽ ഹബ്ശി നേരത്തെ തന്നെ ഇന്തോനേഷ്യയിൽ എത്തിയിരുന്നു. രാജ്യത്തെ മറ്റൊരു പ്രവിശ്യയായ ചിറബോണിൽ വെച്ചായിരുന്നു പിതാവിന്റെ വിയോഗം. വിശ്രുത ശാഫിഈ കർമശാസ്ത്ര ഗ്രന്ഥമായ സഫീനത്തുന്നജാത്തിന്റെ രചയിതാവ് ശൈഖ് സാലിം ബ്ൻ സമീർ അൽഹള്‌റമിയുടെ മകൾ ശൈഖ സലമായാണ് മാതാവ്.

അനാഥനായ അദ്ദേഹം മാതൃസഹോദരന്റെ സംരക്ഷണയിലാണ് വളർന്നത്. ഹളർമൗതിലായിരുന്നു പഠനം. ഫത്ഹുൽ മുഈൻ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളിൽ ഇക്കാലയളവിൽ വ്യുൽപ്പത്തി നേടി. പതിനാറാം വയസ്സിൽ ഹജ്ജ് നിർവഹിക്കാൻ ഭാഗ്യം ലഭിച്ച ഹബീബ് അൽഹബ്ശി മക്കയിലെത്തി പഠനം തുടർന്നു. മമ്പുറം സയ്യിദ് ഫള്ൽ തങ്ങളായിരുന്നു പ്രധാന ഗുരുവര്യർ. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സമ്മർദം കാരണമായി മലബാറിൽ നിന്ന് നിർബന്ധ പലായനം ചെയ്യേണ്ടിവന്ന ഫള്ൽ തങ്ങൾ അക്കാലത്ത് ഹറമിലാണ് താമസിച്ചിരുന്നത്. വർഷങ്ങളോളം അവിടെ തങ്ങിയ ശേഷമാണ് തങ്ങൾ തുർക്കിയിലേക്ക് പുറപ്പെട്ടത്. കൂടാതെ ശൈഖ് സൈനീ ദഹ്്ലാൻ, സയ്യിദ് ഉമർ ബ്ൻ അബ്ദുല്ല അൽ ജിഫ്്രി തുടങ്ങിയവരിൽ നിന്നും വിവിധ മേഖലകളിൽ അവഗാഹം നേടിയിട്ടുണ്ട്.

മക്കയിൽ നിന്ന് ഇന്ത്യ, സിംഗപ്പൂർ സന്ദർശിച്ച ശേഷമാണ് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ എത്തിയത്.വ്യാപാരവും വിജ്ഞാന സമ്പാദനവുമായിരുന്നു ലക്ഷ്യം. മസ്ജിദ് നിർമാണം, അനാഥ സംരക്ഷണം, തർക്ക പരിഹാരം തുടങ്ങിയ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഹബീബ് അൽഹബ്ശി അതിവേഗം ഇന്തോനേഷ്യക്കാരുടെ ഇഷ്ട നായകനായി. ആണ്ടുനേർച്ചകൾ, മഖ്ബറ സിയാറത്തുകൾ, ആത്മീയ സദസ്സുകൾ തുടങ്ങി രാജ്യത്ത് സ്വൂഫീ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഹബീബ് വഹിച്ച പങ്ക് നിസ്തുലമാണ്.
സുരബായയിലായിരുന്നു അദ്ദേഹം അവസാനകാലം ചെലവഴിച്ചത്. 1337 റബീഉൽ ആഖിർ പന്ത്രണ്ടിനാണ് ഇഹലോകവാസം വെടിഞ്ഞത്.

---- facebook comment plugin here -----

Latest