National
മഹുവ വിഷയത്തില്‍ മൗനം വെടിഞ്ഞ് മമത ബാനര്‍ജി
2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പേ മഹുവയ്ക്ക് ഇത് ഏറെ സഹായകകരമായി തീരുമെന്നാണ് കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയില്‍ മമത പ്രതികരിച്ചത്.

ന്യൂഡല്‍ഹി| തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുംപിരിക്കൊള്ളുന്നതിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദീര്‍ഘനാളത്തെ മൗനം വെടിഞ്ഞു. മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നുംപുറത്താക്കാന്‍ ഒരുകൂട്ടംപേര്‍ എല്ലാവിധ ആസൂത്രണങ്ങളും ചെയ്യുകയാണ്. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പേ മഹുവയ്ക്ക് ഇത് ഏറെ സഹായകകരമായി തീരുമെന്നാണ് കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയില്‍ മമത പ്രതികരിച്ചത്.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് 2 കോടി രൂപ കൈക്കൂലിയും ആഡംബര സമ്മാന വസ്തുക്കളും വാങ്ങിയെന്നാരോപിക്കപ്പെട്ട മഹുവ മൊയ്ത്രയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ മമത ബാനര്‍ജി ദീര്‍ഘകാലം മൗനം പാലിച്ചിരുന്നു. എന്നാല്‍ മമതയുടെ ഈ വാക്കുകള്‍ മഹുവയ്ക്ക് ഏറെ പ്രധാനപ്പെട്ട ഒരു പിന്തുണയാണ് നല്‍കിയിരിക്കുന്നത്.