Kuwait
കുവൈത്ത് യൂനിവേഴ്സിറ്റി ക്യാമ്പസിൽ ആൺ- പെൺ ഇടകലരൽ നിരോധിക്കും
മാന്യമായ വസ്ത്രധാരണവും ധാർമ്മികതയും ഈ നിയമത്തിൽ അനുശാസിക്കുന്നു

കുവൈത്ത് സിറ്റി | കുവൈത്ത് യൂനിവേഴ്സിറ്റിയിൽ ആൺ കുട്ടികളും പെൺ കുട്ടികളും കൂടികലർന്നുള്ള ഇടപഴകൽ നിരോധിക്കും. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ആദിൽ അൽ മാനിയയുടെ സാന്നിധ്യത്തിൽ നടന്ന പാർലമെന്ററി സമിതി യോഗത്തിന്റേതാണ് തീരുമാനം.്
കോളേജുകളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്ലാസുകൾ വേർതിരിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. യൂനിവേഴ്സിറ്റി ക്ലാസ് റൂമുകളിൽ ആൺ പെൺ വിദ്യാർത്ഥികൾ കൂടിക്കലർന്നു ഇടപഴകുന്നത് തടയുന്ന നിയമം നടപ്പിലാക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധതമാണെന്ന് കുവൈത്ത് സർവകലാശാല അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ചു ചർച്ചകൾക്ക് വേണ്ടി വിളിച്ചു കൂട്ടിയയോഗം ഫലവത്തായിരുന്നുവെന്ന് സമിതി തലവൻ മുഹമ്മദ് ഹയീഫ് പറഞ്ഞു.
ആൺ പെൺ വിദ്യാർഥികൾ തമ്മിലുള്ള കൂടിക്കലരൽ തടയുന്നതുമായി ബന്ധപ്പെട്ട 24/1996 നിയമമാണ് നടപ്പിലാക്കുക. കോളേജുകളിലെ മിക്സഡ് ക്ലാസുകൾ റദ്ദാക്കി ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ക്ലാസ് മുറികൾ തയാറാക്കും. ഇതിനു പുറമെ മാന്യമായ വസ്ത്രധാരണവും ധാർമ്മികതയും ഈ നിയമത്തിൽ അനുശാസിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്