Kasargod
ഹൃദയാഘാതം; മലയാളി ജവാന്‍ മരിച്ചു
ഡല്‍ഹി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സ് സിഗ്‌നല്‍ റെജിമെന്റിലെ ഹവില്‍ദാര്‍ വെള്ളരിക്കുണ്ട് പന്നിത്തടം അരുണ്‍ രാമകൃഷ്ണന്‍ (34) ആണ് മരിച്ചത്.

കാസര്‍കോട് | ഡ്യൂട്ടിക്കിടെ ഹൃദയാഘാതമുണ്ടായ മലയാളി ജവാന്‍ മരിച്ചു. ഡല്‍ഹി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സ് സിഗ്‌നല്‍ റെജിമെന്റിലെ ഹവില്‍ദാര്‍ വെള്ളരിക്കുണ്ട് പന്നിത്തടം അരുണ്‍ രാമകൃഷ്ണന്‍ (34) ആണ് മരിച്ചത്.
ഈമാസം ഒന്നിനായിരുന്നു സംഭവം. രാവിലെ നടന്ന ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. ഏതാനും മാസം മുമ്പാണ് അരുണ്‍ നാട്ടില്‍ വന്നുപോയത്.
രാമകൃഷ്ണന്‍-തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശരണ്യ (വെള്ളരിക്കുണ്ട് ബെവ്‌കോ ജീവനക്കാരി). സഹോദരങ്ങള്‍: ആനന്ദ്, അരവിന്ദ്. മൃതദേഹം വെള്ളരിക്കുണ്ടിലെത്തിച്ച് സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.
---- facebook comment plugin here -----