National
കളിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത: പത്ത് വയസ്സുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു
കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു

മുംബൈ | മഹാരാഷ്ട്രയിൽ സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ പത്ത് വയസ്സുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. കോലാപ്പൂരിലെ കൊഡോളി ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ശ്രാവൺ ഗവാഡെ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട ശ്രാവൺ വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് മാതാവിൻ്റെ മടിയിൽ കിടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രാവൺ. ഗവാഡെ കുടുംബത്തിലെ ഏക മകനാണ്. നേരത്തേ ഇവരുടെ ഒരു മകളും മരിച്ചിരുന്നു.
---- facebook comment plugin here -----