Kerala
ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; മലപ്പുറം സ്വദേശി അറസ്റ്റില്‍
ഹൈക്കോടതിക്കു മുന്നില്‍ തീ കൊളുത്തി ജീവനൊടുക്കുമെന്ന് കാണിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു
കൊച്ചി | ഹൈക്കോടതിക്കു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ പി ജയപ്രകാശിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം നടക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സുരക്ഷാ സന്‍ഹിത 170 പ്രകാരമാണ് അറസ്റ്റ്.
ഹൈക്കോടതിക്കു മുന്നില്‍ തീ കൊളുത്തി ജീവനൊടുക്കുമെന്ന് കാണിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
---- facebook comment plugin here -----






