Kerala
മഹ്‌ളറ കോളജ് ബിരുദദാന ചടങ്ങ്
കൂടുതൽ മാർക്ക് നേടിയ റുഷ്‌ദ കല്പള്ളി, നസീഹ ഓ, ഇർഫാന, തസ്‌നീം പാറമ്മേൽ എന്നിവരെ ആദരിച്ചു

മാവൂർ | മഹ്‌ളറ ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്ന് ഈ വർഷം പുറത്തിറങ്ങുന്ന വിദ്യാർഥിനികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി മഹ്‌ളറ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂഷൻ ജനറൽ സെക്രെട്ടറി എൻ മുഹമ്മദ് അലി മാസ്റ്റർ നിർവഹിച്ചു .
കോളജ് പ്രിൻസിപ്പൽ ഒ മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. സിറാജ് ന്യൂസ് എഡിറ്റർ മുസ്തഫ പി എറക്കൽ ബിരുദ ദാന പ്രസംഗം നടത്തി. മഹ്‌ളറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജംഷീർ കെ, ഹാഫിസ് അജ്മൽ സഖാഫി മാവൂർ , വൈസ് പ്രിൻസിപ്പൽ ഉഷ കെ, മുഹമ്മദ് നിസാമുദ്ധീൻ കെ, ആഇശ ഷിറിൻ പി ജി, ബബിത അശോക് സംബന്ധിച്ചു.
ഈ അധ്യയന വർഷത്തിൽ വിവിധ ഡിപാർട്മെന്റുകളിൽ നിന്ന് കൂടുതൽ മാർക്ക് നേടി ഒന്നാം സ്ഥാനം നേടിയ റുഷ്‌ദ കല്പള്ളി, നസീഹ ഓ, ഇർഫാന, തസ്‌നീം പാറമ്മേൽ എന്നിവരെ എൻ മുഹമ്മദ് അലി മാസ്റ്റർ ആദരിച്ചു. അൻസിയ മിർസ പുത്തൂർ മഠം, ഗോപിക സി, മുഹ്സിന മറിയം, റുഷ്‌ദ കല്പള്ളി, ഇർഫാന പാലാഴി, തസ്‌നീം പാറമേൽ തുടങ്ങിയ വിദ്യാർത്ഥിനികൾ ബിരുദ ദാന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി സംസാരിച്ചു . മുഹമ്മദ് സലാം റിയാസ് പൂക്കളത്തൂർ സ്വാഗതവും സഞ്ജന സുരേഷ് ബാബു ആലിൻ തറ നന്ദിയും പറഞ്ഞു .
---- facebook comment plugin here -----