Connect with us

Kerala

വേടനെ അറസ്റ്റ് ചെയ്തതിൽ അച്ചടക്ക ലംഘനം: റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം

ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം കടന്നുപോയെന്ന  അഭിപ്രായം ഉയർന്നിരുന്നു

Published

|

Last Updated

കൊച്ചി | വേടനെ അറസ്റ്റ് ചെയ്തതിൽ അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിൽ കോടനാട് റേഞ്ച് ഓഫീസർ ആയിരുന്ന ആർ അധീഷിനെ സ്ഥലം മാറ്റി. ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വനം മന്ത്രി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് ടെക്‌നിക്കൽ അസിസ്റ്റന്റ് ഡ്യൂട്ടിയിലേക്കാണ്   മാറ്റിയത്.

വേടന്റെ അറസ്റ്റിന് ശേഷം ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം കടന്നുപോയെന്ന  അഭിപ്രായം ഉയർന്നിരുന്നു. അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടയിൽ വേടന് ശ്രീലങ്കൻ ബന്ധമുണ്ടെന്നതടക്കം അധീഷ് ആരോപിച്ചിരുന്നു. സർക്കാർ ജീവനക്കാർ പാലിക്കേണ്ട അച്ചടക്കം പാലിക്കുന്നതിൽ അധീഷിന് വീഴ്ച പറ്റിയെന്ന് വനം മന്ത്രി പറഞ്ഞിരുന്നു.

പുലിപ്പല്ല് കൈവശം വെച്ചതിനായിരുന്നു വേടനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വേടന് ഉപാധികളോടെ ജാമ്യമനുവദിച്ചിരുന്നു.

Latest