Connect with us

Uae

ഒമാനിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ദമ്പതികൾ മരിച്ചു

ശനിയാഴ്ച പുലച്ചെയാണ് അപകടം സംഭവിച്ചത്

Published

|

Last Updated

മസ്കത്ത് | ഒമാനിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി  പങ്കജാക്ഷൻ (59), ഭാര്യ കെ സജിത(53) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലച്ചെയാണ് അപകടം സംഭവിച്ചത്. സ്ഫോടനത്തെ തുടർന്ന്  കെട്ടിടം ഭാഗികമായി തകർന്നുവീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിശദമാക്കി.

മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി.റസ്റ്ററന്റിന് മുകളിലത്തെ നിലയിലാണ് പങ്കജാക്ഷനും സജിതയും താമസിച്ചിരുന്നത്.വർഷങ്ങളായി ഒമാനിൽ വിവിധ കമ്പനികളിലായി ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.ഒരു മകളാണ് ഇവർക്കുള്ളത്. ചെന്നൈയിൽ നിന്ന് മകൾ ഒമാനിലെത്തുന്നുണ്ട്.

Latest