Malappuram
മഅ്ദിന്‍ അക്കാദമി പൂര്‍വ വിദ്യാര്‍ഥിക്ക് സ്പെയ്നില്‍ ഇന്റേണ്‍ഷിപ്പ്
സയ്യിദ് അബ്ദുല്‍ ബാസിത്ത് രിഫായി അല്‍ അദനിക്ക് ആണ് അവസരം.

മലപ്പുറം | മഅ്ദിന്‍ അക്കാദമി പൂര്‍വ വിദ്യാര്‍ഥി സയ്യിദ് അബ്ദുല്‍ ബാസിത്ത് രിഫായി അല്‍ അദനിക്ക് സ്പെയിനിലെ സ്പാനിഷ് മിനിസ്ട്രി ഓഫ് എജ്യുക്കേഷന് കീഴിലുള്ള ഒക്സിലറീസ് ദേ കോണ്‍വര്‍സാസിയോണ്‍ പ്രോഗ്രാമിന് അവസരം ലഭിച്ചു. സ്പെയിനിലെ വിവിധ കോളജുകളിലും പബ്ലിക് സ്‌കൂളുകളിലും ഇന്ത്യന്‍ സംസ്‌ക്കാരം പരിചയപ്പെടുത്തുന്നതിനും വിദേശഭാഷകള്‍ പഠിപ്പിക്കുന്നതിനുമാണ് അവസരം.
മഅ്ദിന്‍ അക്കാദമിയില്‍ നിന്ന് അദനി ബിരുദം നേടിയതിനു പുറമെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കശ്മീര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബി എഡും ഇഗ്നോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
കാസര്‍കോട് മഞ്ചേശ്വരത്തെ സയ്യിദ് അബ്ദുല്‍ നാസിര്‍ രിഫായി, സയ്യിദത്ത് സുഹ്‌റ ബീവി എന്നിവരുടെ മകനാണ് സയ്യിദ് അബ്ദുല്‍ ബാസിത്ത് രിഫായി അല്‍ അദനി. ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ച സയ്യിദ് അബ്ദുല്‍ ബാസിത്ത് തങ്ങളെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.