Connect with us

Uae

ആഡംബര റെയില്‍വേ; ഇത്തിഹാദ്, ആഴ്സനാലെയുമായി ധാരണയില്‍

ഖ്യാത ഓറിയന്റ് എക്‌സ്പ്രസ് പോലെയുള്ള പഴയകാല റെയില്‍വേ യാത്രകള്‍ ഓര്മിക്കപ്പെടുന്ന രീതിയിലാണ് ആഡംബര ട്രെയിന്‍ ഒരുക്കുന്നത്

Published

|

Last Updated

അബുദബി  |  യുഎഇയില്‍ റെയില്‍ യാത്രയുടെ പുതിയ സുവര്‍ണ്ണകാലം കൊണ്ടുവരാന്‍ ആഡംബര ട്രെയിന്‍ സര്‍വീസ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ചുള്ള കരാറില്‍ രാജ്യത്തെ റെയില്‍വേ ഓപ്പറേറ്ററായ ഇത്തിഹാദ് റെയിലും ഇറ്റാലിയന്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി കമ്പനിയായ ആഴ്സനാലെയും മിഡില്‍ ഈസ്റ്റ് റെയില്‍ സമ്മേളനത്തില്‍ ഒപ്പുവച്ചു. റെയില്‍ ക്രൂയിസ് എന്ന് വിളിക്കപ്പെടുന്ന ഈ സേവനം കിഴക്ക് ഫുജൈറയില്‍ നിന്ന് അബുദബിയിലെ ചരിത്രപ്രസിദ്ധമായ ലിവ മരുഭൂമിയിലേക്കാണ് ആസൂത്രണം ചെയ്യുന്നത്. തീവണ്ടിയില്‍ 15 ആഡംബര ബോഗികള്‍ ഉണ്ടാകും. പുഗ്ലിയയിലും സിസിലിയിലും ഇവയുടെ ജോലികള്‍ നടക്കുന്നുണ്ടെന്ന് ആഴ്സനാലെ പറഞ്ഞു. വിഖ്യാത ഓറിയന്റ് എക്‌സ്പ്രസ് പോലെയുള്ള പഴയകാല റെയില്‍വേ യാത്രകള്‍ ഓര്മിക്കപ്പെടുന്ന രീതിയിലാണ് ആഡംബര ട്രെയിന്‍ ഒരുക്കുന്നത്. എന്നാല്‍ വണ്ടികള്‍ ഇമറാത്തി പൈതൃകത്തെ പ്രതിഫലിപ്പിക്കുമെന്ന് ആഴ്സനാലെ പറഞ്ഞു.

വണ്ടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉല്‍പ്പാദനം, കരകൗശലം, ഓണ്‍-ബോര്‍ഡ് സേവനങ്ങളുടെ ഗുണനിലവാരം, ഇന്റീരിയര്‍ ഡിസൈന്‍ എന്നിവ ഇറ്റാലിയന്‍ ആയിരിക്കും.. കൂടാതെ ഇറ്റലിയില്‍ നിര്‍മ്മിച്ച സിഗ്‌നേച്ചര്‍ ബ്രാന്‍ഡിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും മുഴുവന്‍ പദ്ധതിയും വികസിപ്പിക്കുക. യുഎഇയില്‍ റെയില്‍വേ ശൃംഖല പൂര്‍ണ്ണമായി മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിലാണ് ആഡംബര വണ്ടിയും വരുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ചരക്ക് സേവനം ഫെബ്രുവരിയിലാണ് ഔദ്യോഗികമായി തുറന്നത്. പാസഞ്ചര്‍ സര്‍വീസും അതിവേഗം മുന്നേറുകയാണ്.

ദേശീയ റെയില്‍ ശൃംഖലയിലൂടെ യുഎഇയില്‍ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച കൈവരിക്കാനുള്ള ഇത്തിഹാദ് റെയിലിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ആഴ്സനാലെയുമായുള്ള സഹകരണമെന്ന് ഇത്തിഹാദ് റെയില്‍ ചീഫ് എക്സിക്യൂട്ടീവ് ഷാദി മലക് പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യയിലെ ദി ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷം ആഴ്‌സണലെയുടെ രണ്ടാമത്തെ അന്താരാഷ്ട്ര ആഡംബര ട്രെയിന്‍ പദ്ധതിയാണിത്.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest