National
പ്രണയാഭ്യര്‍ഥന നിരസിച്ചു; പതിനഞ്ചുകാരിയെ യുവാവ് വെടിവച്ചുകൊന്നു
അനുരാധ ബിന്ദ് എന്ന പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്.അരവിന്ദ് വിശ്വകര്‍മ എന്നയാള്‍ പെണ്‍കുട്ടിയുടെ തലക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

ഭദോഹി | ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ക്രൂരമായ കൊലപാതക വാര്‍ത്ത. പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വെടിവച്ചു കൊന്നു. അനുരാധ ബിന്ദ് എന്ന പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്.
ഭദോഹിയിലാണ് സംഭവമുണ്ടായത്. അരവിന്ദ് വിശ്വകര്‍മ (22) എന്നയാള്‍ പെണ്‍കുട്ടിയുടെ തലക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബന്ധുവായ പെണ്‍കുട്ടിക്കൊപ്പം കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് അനുരാധ യുവാവിന്റെ തോക്കിനിരയായത്.
അനുരാധ സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രതിയെ പിടികൂടാന്‍ പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്.
---- facebook comment plugin here -----