Connect with us

Kerala

കാലടിയില്‍ കൊട്ടിക്കലാശത്തിനിടെ ലോറിയുടെ ചില്ലുകള്‍ തകര്‍ത്തു

ലോറി ഡ്രൈവര്‍ക്ക് നേരെയും അക്രമമുണ്ടായി.

Published

|

Last Updated

കാലടി |  തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ ലോറിയുടെ ചില്ലകള്‍ അടിച്ചു തകര്‍ത്തു. മറ്റൂരിലാണ് എംസി റോഡിലൂടെ കടന്നു പോയ ലോറിയുടെ ചില്ലുകളാണ് തകര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോറി ഡ്രൈവര്‍ക്ക് നേരെയും അക്രമമുണ്ടായി.

പോലീസ് നോക്കി നില്‍ക്കെയാണ് ആക്രമണം. പിന്നീട് ഡ്രൈവര്‍ ലോറി ഓടിച്ചു പോകുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടികളുമായി പിന്നാലെ ഓടുന്നതും ദൃശ്യമാണ്.

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ് ഇന്ന് അവസാനിച്ചത്. ഡിസംബര്‍ ഒന്‍പതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് അവസാനിച്ചത്.

 

---- facebook comment plugin here -----

Latest