Connect with us

Kerala

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്; ഗവര്‍ണര്‍ ധൃതിപിടിച്ച് ഒപ്പിടില്ല

Published

|

Last Updated

തിരുവനന്തപുരം | ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തിടുക്കപ്പെട്ട് ഒപ്പിടില്ല. ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ നിയമവശങ്ങളും പരിശോധിക്കും. അതിനു ശേഷമേ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.

ആരോപണം ഉന്നയിക്കുന്നവര്‍ 2013ന് മുമ്പ് ജീവിക്കുന്നവര്‍: മന്ത്രി
അതിനിടെ, ലോകായുക്ത വിവാദത്തില്‍ പ്രതിപക്ഷത്തെ വീണ്ടും തള്ളി നിയമ വകുപ്പു മന്ത്രി പി രാജീവ് രംഗത്തെത്തി. ഭേദഗതിയില്‍ ആരോപണം ഉന്നയിക്കുന്നവര്‍ 2013ന് മുമ്പ് ജീവിക്കുന്നവരാണ്. നിയമ ഭേദഗതി ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ അവകാശമാണെന്നും മന്ത്രി പറഞ്ഞു.

Latest