Kerala
തദ്ദേശ ഭരണ സ്ഥാനാര്‍ഥികള്‍: യൂത്ത് കോണ്‍ഗ്രസ്സിന് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി അഭിന്‍വര്‍ക്കി
2010ല്‍ ലഭിച്ച പ്രതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ല
ഇടുക്കി | തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി അബിന്‍ വര്‍ക്കി. ചിലയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഗണിച്ചിട്ടുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്ന പ്രാതിനിധ്യം ഇത്തവണയുണ്ടായില്ലെന്ന് അബിന്‍ വര്‍ക്കി ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ പകുതിയെങ്കിലും യൂത്തുകോണ്‍ഗ്രസ്സുകാര്‍ക്കു പ്രാതിനിധ്യം വേണമെന്നായിരുന്നു ആവശ്യം. 2010ല്‍ ലഭിച്ച പ്രതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ല. പ്രതിനിധ്യം തോല്‍ക്കുന്ന സീറ്റുകളില്‍ മാത്രമാകരുതെന്നും ഇക്കാര്യം നേതൃത്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ എന്‍ വാസുവാണെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും അത് അറസ്റ്റോടെ വ്യക്തമായെന്നും അബിന്‍ പറഞ്ഞു. വാസുവില്‍ നിന്ന് വാസവനിലേക്ക് അധികം ദൂരമില്ല. ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. മന്ത്രി വീണ ജോര്‍ജിനെപ്പോലെ കഴിവുകെട്ട ആരോഗ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും അബിന്‍ വര്‍ക്കി ആരോപിച്ചു.


