Connect with us

local body election 2025

എൽ ഡി എഫിന് വോട്ടില്ലെന്ന് മദ്യ നിരോധന സമിതി

തിരഞ്ഞെടുപ്പ് സമയത്ത് കേരളം അഭിമുഖീകരിക്കുന്ന മഹാവിത്താണ് മദ്യമെന്ന് സമ്മതിച്ച എൽ ഡി എഫ് ഇപ്പോൾ ശ്രമിക്കുന്നത് മദ്യോപയോഗം ഗൗരവമുള്ള ഒരു വിഷയമേയല്ലെന്ന് വരുത്തി തീർക്കാനാണ്.

Published

|

Last Updated

കണ്ണൂർ | നാടെങ്ങും മദ്യമൊഴുക്കി കുടുംബങ്ങൾ തകർക്കുന്ന എൽ ഡി എഫിന് വോട്ടില്ലെന്ന മുദ്രാവാക്യവുമായി കേരള മദ്യനിരോധന സമിതി തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പിന് മുന്നോടിയായി സംസ്ഥാനമാകെ പ്രചാരണം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആളുകൾ കുടുംബ സമേതം എത്തുന്ന വിധം മദ്യശാലകളെ ആകർഷണമാക്കണമെന്നാണ് എക്‌സൈസ് മന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് കേരളം അഭിമുഖീകരിക്കുന്ന മഹാവിത്താണ് മദ്യമെന്ന് സമ്മതിച്ച എൽ ഡി എഫ് ഇപ്പോൾ ശ്രമിക്കുന്നത് മദ്യോപയോഗം ഗൗരവമുള്ള ഒരു വിഷയമേയല്ലെന്ന് വരുത്തി തീർക്കാനാണ്.

മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറക്കുമെന്ന് തിരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിലേറിയ എൽ ഡി എഫ് മുൻപില്ലാത്ത വിധം മദ്യ ലഭ്യതയും ഉപയോഗവും കേരളത്തിൽ വർധിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസി. ആർട്ടിസ്റ്റ് ശശികല , സംസ്ഥാന സെക്രട്ടറി ഐ സി മേരി, സംസ്ഥാന സെക്രട്ടറി ടി. ചന്ദ്രൻ, ജില്ലാ ഭാരവാഹികളായ എ രഘു, കെ ജി വർഗീസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Latest