Connect with us

Editors Pick

ഒരിക്കലും യുദ്ധം ചെയ്തിട്ടില്ലാത്ത ചില രാജ്യങ്ങളെ കുറിച്ചറിയാം...

ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര രാഷ്ട്രവും റോമൻ കത്തോലിക്കാ സഭയുടെ കേന്ദ്രവുമായ വത്തിക്കാൻ സിറ്റി ഒരിക്കലും ഒരു യുദ്ധത്തിലും പങ്കെടുത്തിട്ടില്ല.

Published

|

Last Updated

യുദ്ധം എല്ലാ രാജ്യങ്ങളെയും തകർക്കുന്ന ഒന്നാണ്. പല രാജ്യങ്ങളും യുദ്ധങ്ങൾക്കൊടുവിൽ സാമ്പത്തികമായും സാമൂഹികമായും മനുഷ്യ വിഭവശേഷികളുടെ കാര്യത്തിലും എല്ലാം തകർന്ന കാര്യം നമുക്കറിയാം.എന്നാൽ ഒരിക്കലും യുദ്ധത്തിൽ പങ്കെടുത്തിട്ടില്ലാത്ത ചില രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ?

സ്വിറ്റ്സർലാൻഡ്

  • ദീർഘകാലമായി പിന്തുടരുന്ന നിഷ്പക്ഷ നയത്തിന്റെ ഭാഗമായി 19 ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഒരു സൈനിക സംഘടനത്തിലും ഏർപ്പെടാത്ത രാജ്യമാണ്. ശക്തമായ പ്രതിരോധ സംവിധാനം ഉണ്ടെങ്കിലും 2 ലോകമഹായുദ്ധങ്ങളിലും ഇതേ നിലപാട് തന്നെയാണ് സ്വിറ്റ്സർലാൻഡ് എടുത്തത്.

ഐസ്ലാൻഡ്

  • തന്ത്രപരമായ നിഷ്പക്ഷതയും സ്ഥിരമായ ഒരു സൈന്യത്തിന്റെ അഭാവവും കാരണം ഐസ്ലാൻഡ് സമാധാനം നിലനിർത്തുന്ന രാജ്യമാണ്.രാജ്യത്തിന്റെ വിദൂര സ്ഥാനവും പരിമിതമായ വിഭവങ്ങളും യുദ്ധം ചെയ്യാതിരിക്കുന്നതിൽ പ്രധാന ഘടകങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്.

കോസ്റ്റാറിക്ക

  • 1949ൽ കോസ്റ്റാറിക്ക സൈന്യം നിർത്തലാക്കുകയും സമാധാനത്തിനായുള്ള
    പ്രതിബദ്ധതയ്ക്ക് ഒപ്പിടുകയും ചെയ്തു.അതിനുശേഷം ഒരു യുദ്ധത്തിലും ഈ രാജ്യം പങ്കെടുത്തിട്ടില്ല.നയ തന്ത്രത്തിലും അന്താരാഷ്ട്ര സഹകരണത്തിലും ആണ് ഇപ്പോൾ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ലിച്ചൻസ്റ്റീൻ

  • ലോകത്തെ ഈ കുഞ്ഞൻ രാജ്യം ഒരിക്കലും ഒരു സൈനിക സംഘർഷത്തിലും പങ്കെടുത്തിട്ടില്ല. എല്ലാ കാര്യങ്ങളിലും നിഷ്പക്ഷ നയമാണ് രാജ്യം സ്വീകരിക്കുന്നത്. പ്രതിരോധത്തിനായി സ്വിറ്റ്സർലാൻഡിനെയാണ് ഈ കുഞ്ഞു രാജയം ആശ്രയിക്കുന്നത്.

വത്തിക്കാൻ സിറ്റി

  • ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര രാഷ്ട്രവും റോമൻ കത്തോലിക്കാ സഭയുടെ കേന്ദ്രവുമായ വത്തിക്കാൻ സിറ്റി ഒരിക്കലും ഒരു യുദ്ധത്തിലും പങ്കെടുത്തിട്ടില്ല.

ഇതേ പോലെ യുദ്ധത്തിൽ പങ്കെടുക്കാത്ത സാൻമറിനോ, വാനുവാട്ടു തുടങ്ങിയ രാജ്യങ്ങളിൽ ചിലതുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളാണ് നൽകിയിരിക്കുന്നത്.

---- facebook comment plugin here -----

Latest