Connect with us

Kerala

ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രംഗത്ത്

നിറമല്ല കലയാണ് പ്രധാനം, മനുഷ്യത്വവും മാനവികതയും കൂടി ചേരുന്നതാണ് കല, നിറത്തിന്റെയും ജാതിയുടെയും പേരില്‍ ഒരാള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ കലയും സംസ്‌കാരവും മരിക്കുന്നുവെന്നുമാണ് സാമൂഹികമാധ്യമമായ ഫേസ്ബുക്കില്‍ പ്രതിപക്ഷനേതാവ് കുറിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | ആര്‍എല്‍വി രാമകൃഷ്ണനെതിരെ വംശീയ അധിക്ഷേപം നടത്തുംവിധം കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ രാമകൃഷ്ണന് പിന്തുണയുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്ത്. നിറമല്ല കലയാണ് പ്രധാനം, മനുഷ്യത്വവും മാനവികതയും കൂടി ചേരുന്നതാണ് കല, നിറത്തിന്റെയും ജാതിയുടെയും പേരില്‍ ഒരാള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ കലയും സംസ്‌കാരവും മരിക്കുന്നുവെന്നുമാണ്
സാമൂഹികമാധ്യമമായ ഫേസ്ബുക്കില്‍ പ്രതിപക്ഷനേതാവ് കുറിച്ചത്.

കലാഭവന്‍ മണിയും രാമകൃഷ്ണനും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം.

യൂട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വേറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം. ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം.