Connect with us

Kerala

പേരാമ്പ്രയില്‍ എല്‍ ഡി എഫ്-യു ഡി എഫ് സംഘര്‍ഷം; ഷാഫി പറമ്പില്‍ എം പിക്ക് പരിക്ക്

സംഘര്‍ഷം പിരിച്ചു വിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

Published

|

Last Updated

കോഴിക്കോട്ട് | പേരാമ്പ്രയില്‍ എല്‍ ഡി എഫ് -യു ഡി എഫ് സംഘര്‍ഷം. ഷാഫി പറമ്പില്‍ എം പിക്കും ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റുമുട്ടലുണ്ടാണ് മുന്നണികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭത്തില്‍ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു.

നിരവധി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. സംഘര്‍ഷം പിരിച്ചു വിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഷാഫി പറമ്പില്‍ എം പിക്ക് പരിക്കേറ്റത് പോലീസ് മര്‍ദ്ദനത്തിലാണെന്നാണ് വിവരം.ശബരിമല സ്വര്‍ണ കളവ് വിഷയം മറച്ചുവയ്ക്കാനാണ് പോലീസ് സംഘര്‍ഷത്തിനു ശ്രമിക്കുന്നതെങ്കില്‍ കള്ളനെ തുറന്നു കാട്ടുമെന്ന് ഷാഫ് പറമ്പില്‍ പറഞ്ഞു.

സംഘര്‍ഷത്തിനു ശേഷം എല്ലാ വരും പിരിഞ്ഞു പോയെങ്കിലും പോലീസിനു മുമ്പില്‍ ചിലര്‍ ഷോ കാണിക്കാന്‍ ശ്രമിച്ചപ്പോളാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചതെന്ന് ഇടതു മുന്നണി നേതാക്കള്‍ പറഞ്ഞു.

Latest