Kerala
കണ്ണൂര്‍ പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍; വയനാട്ടിലേക്കുള്ള ഗതാഗം ഭാഗികമായി തടസ്സപ്പെട്ടു
ചെകുത്താന്‍ തോടിനു സമീപത്താണ് മണ്ണിടിഞ്ഞത്.

കണ്ണൂര്‍ | പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍. ചെകുത്താന്‍ തോടിനു സമീപത്താണ് മണ്ണിടിഞ്ഞത്. ഇന്ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. പാറയും മണ്ണും റോഡിലേക്ക് പതിച്ചു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാല്‍ച്ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗം ഭാഗികമായി തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാന്‍ മണ്ണ് നീക്കുന്ന പ്രവൃത്തി നടന്നുവരികയാണ്.
ചുരം വഴിയുള്ള രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
---- facebook comment plugin here -----