Connect with us

Kerala

ലക്ഷ്മണ രേഖകള്‍ ലംഘിച്ചാണ് ഈ സ്ഥാനത്തെത്തിയത്; ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു

ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ കാര്യമായെടുക്കുന്നില്ല.

Published

|

Last Updated

തിരുവനന്തപുരം |  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ലക്ഷ്മണരേഖകള്‍ ലംഘിച്ചാണ് ഈ സ്ഥാനത്തെത്തിയതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അല്ലെങ്കില്‍ വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടി വരുമായിരുന്നു. വിവാദങ്ങളുണ്ടാക്കാന്‍ താനില്ല. വി സി വിഷയത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ കോടതിയില്‍ മുന്‍ നിലപാടില്‍ അയവുവരുത്തിയെന്നാണ് താന്‍ മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കാനില്ല. വിവാദങ്ങളുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ കാര്യമായെടുക്കുന്നില്ല. നിയമോപദേശം തേടിവരികയാണെന്നും മന്ത്രി ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ തിങ്കളാഴ്ച രാജ്ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. മന്ത്രിമാരില്‍ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു

 

Latest