Connect with us

Kerala

കെ വി തോമസ് സെമിനാര്‍ വേദിയില്‍; ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവായെന്ന് പിണറായി

കോണ്‍ഗ്രസ് വിലക്ക് മറികടന്ന് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് ക്രിസ്തുവിന്റെ ചിത്രമാണ് ഉപഹാരമായി നല്‍കിയത്.

Published

|

Last Updated

കണ്ണൂര്‍ |  കോണ്‍ഗ്രസ് പ്രതിനിധിയായാണ് കെവി തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാവായാണ് കെ വി തോമസ് പങ്കെടുക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. കെ വി തോമസ് പങ്കെടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കില്ലെന്ന് ചിലര്‍ അങ്ങ് പറഞ്ഞു. പങ്കെുത്താല്‍ മൂക്ക് ചെത്തിക്കളയുമെന്നും ചിലര്‍ പറഞ്ഞു. എന്തോ സംഭവിക്കാമന്‍ പോകുന്നു എന്ന് ചിലരൊക്കെ പ്രതീക്ഷിച്ചു . ഒരു ചുക്കും സംഭവിക്കില്ലെന്ന് ് ഞങ്ങള്‍ക്കറിയാമായിരുന്നു- പിണറായി പറഞ്ഞു.

കേന്ദ്ര സംസ്ഥാന ബന്ധം രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യേണ്ട കാലഘട്ടമാണ് ഇതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഭരണഘടനയും ഫെഡലറിസവും ജനാധിപത്യവും അപകടത്തിലായി. സംസ്ഥാന അവകാശങ്ങള്‍ ഒന്നൊനാനി കേന്ദ്രം കര്‍വര്‍ന്നു. സുശക്തമായ കേന്ദ്രം സര്‍ക്കാര്‍ ഉണ്ടാവുകയും ദുര്‍ബല സംസ്ഥാനങ്ങളുണ്ടാവുകയുമാണ് കേന്ദ്രം വിഭാവനം ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.

സെമിനാറില്‍ പങ്കെടുക്കാനെത്തിയ കെ വി തോമസിനേയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും ഹര്‍ഷാരവങ്ങളോടെയാണ് വേദി സ്വീകരിച്ചത്. കോണ്‍ഗ്രസ് വിലക്ക് മറികടന്ന് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് ക്രിസ്തുവിന്റെ ചിത്രമാണ് ഉപഹാരമായി നല്‍കിയത്.

 

---- facebook comment plugin here -----

Latest