Kerala
കുവൈത്ത് തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും.

തിരുവനന്തപുരം | കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച എല്ലാ മലയാളികളുടെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തിലാണ് എത്തിക്കുക.
മൃതദേഹങ്ങള്‍ എംബാം ചെയ്തു തുടങ്ങി. മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തും.
കുവൈത്തിലെ മംഗഫിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ 49 പേരാണ് മരിച്ചത്. ഇതില്‍ 23 പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
---- facebook comment plugin here -----