Kerala
സഅദിയ്യ ബോര്‍ഡിംഗ് മദ്‌റസ കെട്ടിടത്തിന് കുമ്പോല്‍ തങ്ങള്‍ ശിലാസ്ഥാപനം നടത്തി
മലയാളം, കന്നട, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് താമസത്തോടെ പഠനം

ദേളി | അഞ്ചര പതിറ്റാണ്ട് പിന്നിട്ട ജാമിഅ സഅദിയ്യ അറബിയ്യ സമുന്വയ വിദ്യാഭ്യാസം എന്ന ആശയത്തിന് തുടക്കം കുറിച്ച് സ്ഥാപിതമായ ബോര്‍ഡിംഗ് മദ്‌റസയുടെ പുതിയ കെട്ടിടത്തിന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ശിലാസ്ഥാപനം നടത്തി. മലയാളം, കന്നട, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യമൊരുക്കുന്ന ബോര്‍ഡിംഗ് സംവിധാനത്തോടെയുള്ള പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിനാണ് കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചത്. ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു.
സഅദിയ്യ ഇന്റര്‍നാഷനല്‍ കമ്മിറ്റി സാരഥികളായ ഹമീദ് സഅദി ഈശ്വരമംഗലം, ഹമീദ് പരപ്പ, അല്‍ കോബാര്‍ കമ്മിറ്റി സാരഥി അബ്ദല്ല ഫൈസി മൊഗ്രാല്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി കൊല്ലംപാടി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ കരീം സഅദി എണിയാടി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മുതുകുട, അബുദുല്‍ ഖാദിര്‍ സഅദി, അബൂബക്കര്‍ പഴയങ്ങാടി, സയ്യിദ് ജുനൈദ് തങ്ങള്‍, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ബി കെ അബ്ദുല്ല ഹാജി കോട്ടക്കുന്ന്, സുലൈമാന്‍ ഹാജി കുഞ്ചാര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ടി പി അബ്ദുല്‍ ഹമീദ്, അബ്ദുല്ല കുഞ്ഞി അരമങ്ങാനം, ഉസ്മാന്‍ സഖാഫി ഒമാന്‍, റസാഖ് ഹാജി മേല്‍പ്പറമ്പ്, ശറഫുദ്ദീന്‍ സഅദി, ഹാഫിള് അഹ്‌മദ് സഅദി, എംടിപി അബ്ദുല്ല മൗലിവി, ഇബ്രാഹിം സഅദി വിട്ടല്‍, മൊയ്തീന്‍ പനേര, റഊഫ് തെക്കില്‍, യൂസുഫ് സഖാഫി അയ്യങ്കേരി, സുലൈമാന്‍ ഹാജി വയനാട് സംബന്ധിച്ചു.