Kerala
സിഗ്‌നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത കെ എസ് ആര്‍ ടി സി ബസിടിച്ചു; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
ആലപ്പുഴയില്‍ നിന്ന് ഹരിപ്പാടേക്ക് പോവുകയായിരുന്ന ഓര്‍ഡിനറി ബസാണ് അപകടം വരുത്തിയത്.

അമ്പലപ്പുഴ | ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചു പരുക്കേറ്റയാള്‍ മരിച്ചു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിന് പടിഞ്ഞാറ് ഗീതാ വിഹാറില്‍ വിജയന്‍ പിള്ള (73)യാണ് മരിച്ചത്.
അമ്പലപ്പുഴ ജംഗ്ഷനില്‍ സിഗ്‌നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത ബസ് വിജയന്‍ പിള്ളയെ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.
ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആലപ്പുഴയില്‍ നിന്ന് ഹരിപ്പാടേക്ക് പോവുകയായിരുന്ന ഓര്‍ഡിനറി ബസാണ് അപകടം വരുത്തിയത്. ജംഗ്ഷനില്‍ റെഡ് സിഗ്‌നലായിരുന്നിട്ടും മുന്നോട്ടെടുത്ത ബസ് വിജയന്‍ പിള്ളയെ ഇടിക്കുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ഗീതാ ദേവി. മകള്‍: ജി അഞ്ജന. മരുമകന്‍: സതീഷ് ചന്ദ്രന്‍.