Kerala
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരുക്ക്
വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരം|തിരുവനന്തപുരം മണ്ണന്തല- മരുതൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഇരു വാഹനങ്ങളുടേയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരുക്ക്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. അരമണിക്കൂര്‍ എടുത്താണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. പരുക്കേറ്റവരെ തിരുവനന്തപുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. 26 യാത്രക്കാരാണ് കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്നത്. റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
---- facebook comment plugin here -----