local body election 2025
കോട്ടക്കല്‍ നഗരസഭ; കോട്ട പൊളിയാതിരിക്കാന്‍ ലീഗ് വിമത സ്ഥാനാർഥിക്ക് "കൈ' കൊടുത്ത് കോണ്‍ഗ്രസ്സ്
കോണ്‍ഗ്രസ്സിന് നല്‍കിയ 32-ാം നമ്പര്‍ വാര്‍ഡായ ഗാന്ധിഗര്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി പ്രചരണം തുടങ്ങിയതിനെ തുടര്‍ന്നാണ് നഗരസഭയില്‍ കോണ്‍ഗ്രസ്സ് ഇടഞ്ഞത്
കോട്ടക്കല്‍ | നഗരസഭയില്‍ ലീഗ് വിമത സ്ഥാനാര്‍ഥിക്ക് “കൈകൊടുത്ത്’ യു ഡി എഫ് സഖ്യം നിലനിര്‍ത്തി. കോണ്‍ഗ്രസ്സിന് നല്‍കിയ 32-ാം നമ്പര്‍ വാര്‍ഡായ ഗാന്ധിഗര്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി പ്രചരണം തുടങ്ങിയതിനെ തുടര്‍ന്നാണ് നഗരസഭയില്‍ കോണ്‍ഗ്രസ്സ് ഇടഞ്ഞത്. ലീഗ് മത്സരിക്കുന്ന 10 വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. ഇത് മുന്നണി ബന്ധത്തിന് പ്രതിസന്ധി സൃഷ്ട്ടിച്ചതോടെ വിവിധ ഘടകങ്ങളിലെ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. അവസാനമാണ് സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ട് സമവായ മുണ്ടാക്കിയത്. ലീഗ് വിമതനായി മത്സരിക്കാൻ ഇറങ്ങിയ മങ്ങാടൻ അബ്ദു കോൺഗ്രസ്സ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനാണ് തീരുമാനം.
ഇതോടെ മഞ്ഞുരുകിയിട്ടുണ്ടെങ്കിലും ഇരു പാര്‍ട്ടി അണികളിലും അതൃപ്തിയുണ്ട്. നേരത്തെ കോൺഗ്രസ്സ് മത്സരിച്ചിരുന്ന തോക്കാംപാറ, മൈത്രി നഗർ വാർഡുകൾ മുസ്‌ലിം ലീഗ് മത്സരിക്കാൻ കോൺഗ്രസ്സ് സന്നദ്ധത അറിയിച്ചതിനാൽ ആ വാർഡുകളിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ മത്സരിക്കും.
ഇതോടെ മുസ്്ലിം ലീഗ് 27 സീറ്റിലും കോൺഗ്രസ്സ് എട്ട് സീറ്റിലും മത്സരിക്കാനാണ് ധാരണ. പൊതു സ്വതന്ത്രരായി വാര്‍ഡ് അഞ്ച് മൈത്രി നഗറിലും 22 മുണ്ടിയന്തറയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തും.



