Connect with us

Kerala

കൂടത്തായി കൂട്ടക്കൊലക്കേസ്: അറസ്റ്റിന് മുന്‍പേ ജോളി കുറ്റസമ്മതം നടത്തിയെന്ന് ജോളിയുടെ സഹോദരന്റെ നിര്‍ണായക മൊഴി

സഹോദരന്‍ ജോര്‍ജ് എന്ന ജോസ് മാറാട് പ്രത്യേക കോടതിയിലാണ് നിര്‍ണായക മൊഴി നല്‍കിയത്

Published

|

Last Updated

കോഴിക്കോട് | കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിന് മുന്‍പേ ജോളി കുറ്റസമ്മതം നടത്തിയെന്ന് ജോളിയുടെ സഹോദരന്‍ ജോര്‍ജ് എന്ന ജോസ് മാറാട് പ്രത്യേക കോടതിയില്‍ നിര്‍ണായക മൊഴി നല്‍കി.

2019 ഒക്ടോബറില്‍ ജോളി ആവശ്യപ്പെട്ടത് പ്രകാരം വീട്ടില്‍ ചെന്നപ്പോള്‍ തെറ്റുപറ്റിയെന്ന് ജോളി പറഞ്ഞിരുന്നെന്നാണ് ജോര്‍ജിന്റെ മൊഴി. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് സംഭവം. കുറ്റകൃത്യം നടന്ന സ്ഥലം പുതിയ അഭിഭാഷകനൊപ്പം സന്ദര്‍ശിക്കണമെന്ന ജോളി ജോസഫിന്റെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.

വിചാരണ അന്തിമഘട്ടത്തില്‍ എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. സുരക്ഷാകാരണങ്ങളും ചെലവും ചൂണ്ടിക്കാണിച്ചാണ് വിചാരണ കോടതി ആവശ്യം നിരസിച്ചത്. 124 സാക്ഷികളെ വിസ്തരിച്ചു എന്ന വാദവും കോടതി അംഗീകരിച്ചിരുന്നു.

 

---- facebook comment plugin here -----

Latest