local body election 2025
കൊടുവള്ളി നഗരസഭ; ആറാം അങ്കത്തിനിറങ്ങി കാരാട്ട് ഫൈസൽ
കാരാട്ട് ഫൈസൽ തുടർച്ചയായി അഞ്ച് തവണ മത്സരിച്ചു. മൂന്ന് തവണ വിജയം വരിച്ചു. രണ്ട് തവണ പരാജയം. ഇത് ആറാം തവണയാണ് മത്സര രംഗത്തിറങ്ങുന്നത്.
കൊടുവള്ളി | നഗരസഭയിലെ 24ാം ഡിവിഷനായ സൗത്ത് കൊടുവള്ളിയിൽ മത്സരം ശ്രദ്ധേയമാകും. കഴിഞ്ഞ തവണ ചുണ്ടപ്പുറം ഡിവിഷൻ സ്വതന്ത്ര കൗൺസിലറായിരുന്ന കാരാട്ട് ഫൈസലാണ് ഇത്തവണ ഇവിടെ എൽ ഡി എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. ആദ്യ ഘട്ടത്തിൽ എൽ ഡി എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡി ആർ ഐ ഫൈസലിനെ ചോദ്യം ചെയ്ത സംഭവം വിവാദമായതോടെ എൽ ഡി എഫ് വേറെ സ്ഥാനാർഥിയെ മത്സരിപ്പിച്ചു. എന്നാൽ ഫലം പ്രഖ്യാപിച്ചപ്പോൾ എൽ ഡി എഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ടും ലഭിക്കാതെ സ്വതന്ത്രനായ ഫൈസൽ കാരാട്ട് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കാരാട്ട് ഫൈസൽ തുടർച്ചയായി അഞ്ച് തവണ മത്സരിച്ചു. മൂന്ന് തവണ വിജയം വരിച്ചു. രണ്ട് തവണ പരാജയം. ഇത് ആറാം തവണയാണ് മത്സര രംഗത്തിറങ്ങുന്നത്.
തലപ്പെരുമണ്ണ ഉപ തിരഞ്ഞെടുപ്പിൽ ആദ്യമായി രംഗത്തിറങ്ങി. 2020 ൽ സ്വന്തന്ത്രനായി മത്സരിച്ച് വിജയം വരിച്ചു. കൊടുവള്ളി ടൗൺ വാർഡിൽ രണ്ടും പറമ്പത്ത് കാവ് ചുണ്ടപ്പുറം വാർഡു കളിൽ ഓരോ തവണയുമാണ് വെന്നിക്കൊടി പാറിച്ചത്. എം എസ് എഫ് മുൻ ജില്ലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹം പി ടി എ റഹീം മുസ്്ലിം ലീഗ് വിട്ട് റഹീം വിഭാഗം ലീഗ് രൂപവത്കരിച്ചതോടെ അദ്ദേഹത്തോപ്പം പ്രവർത്തന വീഥിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. പഴയ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന പി പി മൊയ്തീൻ കുട്ടിയാണ് (മുസ്്ലിം ലീഗ്) ഫൈസലിനോട് യു ഡി എഫ് സ്ഥാനാർഥിയായി മാറ്റുരക്കുന്നത്. ഫൈസൽ കാരാട്ടിന്റെ രംഗ പ്രവേശത്തോടെ കൊടുവള്ളി നഗരസഭയിലെ സൗത്ത് കൊടുവള്ളി ഡിവിഷനിലെ മത്സരം സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിക്കുകയാണ്.


