Connect with us

ലോക ഹൃദയ ദിനം

അറിയൂ, ഹൃദയം കൊണ്ട്...

നമ്മുടെ ഹൃദയം എത്രത്തോളം ശക്തമാണോ അത്രത്തോളം മൃദുലവുമാണ്.

Published

|

Last Updated

നുഷ്യശരീരത്തിലെ അവിഭാജ്യ ഘടകമാണ് ഹൃദയം. കൂട്ടുകാര്‍ക്ക് ജീവശാസ്ത്രത്തില്‍ ഈ അവയവത്തെ കുറിച്ച് പഠിക്കാനുണ്ട്. അധിക വായനക്ക് ഈ കുറിപ്പുകള്‍ ഉപകരിക്കും. നമ്മുടെ ഹൃദയം എത്രത്തോളം ശക്തമാണോ അത്രത്തോളം മൃദുലവുമാണ്. ഒരു മുഷ്ടിയോളം വലിപ്പമുള്ള ഈ അവയവം നമ്മുടെ നെഞ്ചിനകത്ത് പെരികാര്‍ഡിയം എന്ന് വിളിക്കുന്ന ഒരു സംരക്ഷണാവരണത്താല്‍ അടക്കം ചെയ്തിരിക്കുന്നു. ഏകദേശം 300 ഗ്രാം തൂക്കമുള്ള ഹൃദയം നെഞ്ചിന്റെ ഇടതു ഭാഗത്തായി സ്ഥിതിചെയ്യുന്നു. മനുഷ്യ ഹൃദയത്തിന് നാല് അറകളുണ്ട്. രണ്ട് മേലറകളും രണ്ട് കീഴറകളും. ചെറിയ അറകളായ മേലറകളെ എട്രിയം എന്നും വലിയ അറകളായ കീഴറകളെ വെന്‍ട്രിക്കിള്‍ എന്നും പറയുന്നു.

ഔരസാശയത്തില്‍ മധ്യഭാഗത്തായി അല്‍പ്പം ഇടത്തോട്ടു മാറി ചരിഞ്ഞാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ മുകളിലത്തെ അറയായ ഔരസാശയത്തിനകത്ത് രണ്ട് ശ്വാസകോശങ്ങള്‍ക്കിടയിലാണ് സ്ഥാനം. മുന്‍ഭാഗങ്ങളില്‍ ഉരോസ്ഥിയും പിന്‍ഭാഗത്ത് നട്ടെല്ലും വശങ്ങളില്‍ വാരിയെല്ലുകളും സംരക്ഷണത്തിനായിട്ടുണ്ട്.

സിരകള്‍

നമ്മുടെ ശരീരത്തിന്റെ പുറംഭാഗത്ത് നീലനിറത്തിലുള്ള രക്തക്കുഴലുകളുണ്ട്. ഇവ സിരകള്‍ എന്നറിയപ്പെടുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലര്‍ന്ന അശുദ്ധ രക്തമാണ് ഇതിലുള്ളത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അശുദ്ധമായ രക്തം സ്വീകരിച്ച് ഹൃദയത്തിലെത്തിക്കുന്നത് സിരകളാണ്.

മിടിപ്പുകള്‍

ഹൃദയം തുടര്‍ച്ചയായി സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നു. ഹൃദയം സങ്കോചിക്കുന്നതിന് സിസ്റ്റോകളെന്നും വികസിക്കുന്നതിന് ഡയസ്റ്റോളെന്നും പറയുന്നു. ഒരു ഹൃദയമിടിപ്പിന് 0.8 സെക്കന്‍ഡ് സമയം വേണം. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ വിശ്രമ സമയത്തെ ഹൃദയമിടിപ്പ് ഒരു മിനുട്ടില്‍ 70-75 ആണ്.

രോഗങ്ങള്‍

1.ഏറ്റവും കൂടുതല്‍ ഹൃദയരോഗികളുള്ളത് നമ്മുടെ കൊച്ചുകേരളത്തിലാണ്. അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണവും വ്യായാമക്കുറവുമാണ് ഇതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. ഹൃദയത്തെ ബാധിക്കുന്ന വിധത്തില്‍ പ്രധാനമായും അഞ്ച് രോഗങ്ങളുണ്ട്. ഹൈപ്പര്‍ ടെന്‍ഷന്‍, റുമാറ്റിക് ഹൃദയരോഗം, ആര്‍ട്ടീരിയോ സീറോസിസ്, ആന്റിന പെക്ടോറിസ്, ത്രോംബോസിസ് എന്നിവയാണത്.

2.സാധാരണയില്‍ കവിഞ്ഞ് ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവപ്പെടുന്ന അവസ്ഥയാണ് ഹൈപ്പര്‍ ടെന്‍ഷന്‍. സെപ്റ്റോ കോക്കസ് ബാക്ടീരിയ തൊണ്ടയില്‍ ഉണ്ടാക്കുന്ന റുമാറ്റിക് ഫീവര്‍ മൂലം ഉണ്ടാകുന്നതാണ് റുമാറ്റിക് ഹൃദയരോഗം. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ധമനിയുടെ ഭിത്തി കട്ടികൂടുകയും ഉള്‍വിസ്താരം കുറയുകയും ചെയ്യുന്നു. ഇതിലൂടെ രക്തസമ്മര്‍ദം വര്‍ധിക്കുന്ന അവസ്ഥയാണ് ആര്‍ട്ടിരിയോ സീറോസിസ്. നെഞ്ചില്‍ ധമനികള്‍ വഴി രക്തമെത്തുന്നത് കുറയുന്നതിലൂടെയുണ്ടാകുന്ന രോഗമാണ് ആന്‍ജിന പെക്ടോറിസ്. ഒന്നോ അതിലധികമോ ധമനികള്‍ ഹൃദയത്തിലേക്ക് രക്തം നല്‍കുന്നത് തടസ്സപ്പെടുമ്പോള്‍ ഹൃദയസ്തംഭനത്തിന് കാരണമാകുന്ന രോഗമാണ് ത്രോംബോസിസ്. മയോകാര്‍ഡിയല്‍ ഇന്‍പാര്‍ക്ഷന്‍ എന്നും ഈ അവസ്ഥ അറിയപ്പെടുന്നു.

കാരണങ്ങള്‍

ഹൃദയരോഗങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ട്. ഇവയില്‍ ചിലത് നാം നിത്യജീവിതത്തില്‍ ശ്രദ്ധിച്ചാല്‍ രോഗം വരാതെ കാത്തുസൂക്ഷിക്കാനാവുന്നതാണ്. രക്തപര്യയനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണിത്. 170/100 രക്തസമ്മര്‍ദമുള്ള പുരുഷന്മാരുടെ മരണനിരക്ക് സാധാരണ രക്തസമ്മര്‍ദമുള്ളവരുടെ മരണ നിരക്കിനേക്കാള്‍ ഇരട്ടിയാണ്. മാനസിക സംഘര്‍ഷം, പൊണ്ണത്തടി, പുകവലി, മദ്യപാനം, വ്യായാമത്തിന്റെ കുറവ് എന്നിവ രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നു.

അതിരോമയിലെ പ്രധാന ഘടകങ്ങള്‍ കൊഴുപ്പും കൊളസ്ട്രോളുമാണ്. പൂരിത എണ്ണകള്‍ ഇതിന്റെ വേഗം വര്‍ധിപ്പിക്കുമ്പോള്‍ അപൂരിത എണ്ണകള്‍ ഈ രോഗം തടയുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പുകവലി കൂടുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. 25 സിഗരറ്റ് ഒരു ദിവസം വലിക്കുന്ന 45 വയസ്സുകാരനില്‍ പുകവലിക്കാത്തവരെക്കാള്‍ 15 ഇരട്ടി ഹൃദ്രോഗ സാധ്യതയുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഏകദേശം 40 ശതമാനം ഹൃദ്രോഗവും പുകവലി മൂലമാണെന്ന് വൈദ്യശാസ്ത്ര വിദഗ്ധര്‍ വെളിപ്പെടുത്തുന്നു.

കായികാധ്വാനം ചെയ്യുന്നവരില്‍ ഹൃദ്രോഗ സാധ്യത വളരെ കുറവാണ്. മറ്റു പേശികളെ പോലെ ഹൃദയപേശികളും വ്യായാമം മൂലം ശക്തമാകുന്നു. ഹൃദയത്തിന്റെ അറകള്‍ കൂടുതല്‍ വികസിക്കുന്നു. പേശികളിലെ മൈറ്റോകോണ്‍ട്രിയയുടെ എണ്ണം വര്‍ധിക്കുന്നു.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഹൃദ്രോഗം പകുതിയിലും കുറവാണ്. സ്ത്രീകളില്‍ ആര്‍ത്തവ വിരാമം വരെ ഉത്പാദിപ്പിക്കുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നു. എന്നാല്‍, പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഇത്തരം കൊഴുപ്പിന്റെ അളവ് കൂട്ടുന്നു.

മാതാപിതാക്കളില്‍ ഒരാളില്‍ കണ്ടുവരുന്ന ഹൃദ്രോഗം മക്കളില്‍ ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുന്നു. എന്നാല്‍ രണ്ട് പേരും ഹൃദ്രോഗികളാണെങ്കില്‍ മക്കളില്‍ അഞ്ച് മടങ്ങ് സാധ്യത കൂട്ടുന്നു. പ്രമേഹ രോഗികളില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. മാനസികവും വൈകാരികവുമായ പിരിമുറുക്കം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.

ചികിത്സാ രീതികള്‍

ഹൃദയത്തിനുണ്ടാകുന്ന പ്രവര്‍ത്തന വൈകല്യങ്ങള്‍ അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഇലക്ട്രോ കാര്‍ഡിയോഗ്രാഫ് അഥവാ ഇ സി ജി. വലത്തെ എട്രിയത്തിന്റെ ഭിത്തിയില്‍ നിന്ന് ആരംഭിക്കുന്ന ഒരു വൈദ്യുത ചാര്‍ജാണ് പേശീ സങ്കോചത്തിന് തുടക്കമിടുന്നത്. ഈ കേന്ദ്രമാണ് പേസ്‌മേക്കര്‍. ഇവിടെ ഉണ്ടാകുന്ന തകരാര്‍ ഹൃദയത്തെ സാരമായി ബാധിക്കുന്നു. ഇത്തരം രോഗികളില്‍ ഔരസാശയത്തിന്റെ ഭിത്തിയില്‍ കൃത്രിമ പേസ്മേക്കര്‍ വെച്ചുപിടിപ്പിക്കുന്നു. ഇതിനെ ഹൃദയഭിത്തിയുമായി ബന്ധിപ്പിക്കുന്നു.

1967 ല്‍ ക്രിസ്റ്റ്യന്‍ ബര്‍ണാഡ് എന്ന ഡോക്ടറാണ് ഈ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്. ഹൃദയ പ്രവര്‍ത്തനം അപകടാവസ്ഥയിലായാല്‍ ആ വ്യക്തിയെ രക്ഷപ്പെടുത്താനുള്ള പ്രധാനമാര്‍ഗമാണിത്. അള്‍ട്രാസൗണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഒരു സംവിധാനമാണ് എക്കോ കാര്‍ഡിയോഗ്രാഫ്. ഉപകരണത്തോട് ഘടിപ്പിച്ചിട്ടുള്ള സ്‌ക്രീനിലെ ചിത്രമോ പ്രിന്റ് ചെയ്തെടുക്കുന്ന ചിത്രമോ പരിശോധിച്ച് ഹൃദയത്തിന്റെയും ബന്ധപ്പെട്ട ക്തക്കുഴലുകളുടെയും വൈകല്യങ്ങള്‍ കണ്ടെത്താം.

 

 

---- facebook comment plugin here -----

Latest