Connect with us

International

ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു ; ഔദ്യോഗിക പരിപാടികള്‍ അനിശ്ചിത കാലത്തേക്ക് മാറ്റി

പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ചികിത്സക്കിടെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

Published

|

Last Updated

ലണ്ടന്‍ | ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ചുമതലകള്‍ എല്ലാം മാറ്റിയതായും ബക്കിംഹാം കൊട്ടാരം അറിയിച്ചു. 75 കാരനായ ചാള്‍സ് രാജാവ് കഴിഞ്ഞ മാസം 3 ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ചികിത്സക്കിടെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

രാജാവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും വൈകാതെ പൊതുപ്രവര്‍ത്തനത്തിലേക്ക് മടങ്ങി വരുമെന്നും കൊട്ടാരത്തില്‍ നിന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.