Connect with us

Kozhikode

ഖാനിതാത്: വിറാസ് ഗേള്‍സ് കോണ്‍വെക്കേഷന്‍; സമാപനം ഇന്ന്

രാവിലെ ഒമ്പതിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും.

Published

|

Last Updated

വിറാസ് ഗേള്‍സ് കോണ്‍വെക്കേഷന്‍ കോണ്‍ഫറന്‍സ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

താമരശ്ശേരി | മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സിലെ പ്രഥമ സനദ്ദാന സമ്മേളനം-ഖാനിതാത് ഇന്ന് സമാപിക്കും. രാവിലെ ഒമ്പതിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഫതാഹ് അവേലം, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി പി ഉബൈദുല്ലാഹ് സഖാഫി, ഡോ. മുഹമ്മദ് റോഷന്‍ നൂറാനി സംബന്ധിക്കും. ഉച്ചക്കു ശേഷം രണ്ടിന് ആരംഭിക്കുന്ന സമാപന സംഗമത്തില്‍ ശൈഖ റജബ് അസ്സഖാഫ് സനദ്ദാനം നിര്‍വഹിക്കും. സൈനബ് ശൈഖ് അബൂബക്കര്‍, സയ്യിദത് ശംന ഫാത്വിമ കരുവന്‍തിരുത്തി, മുഹ്സിന അബ്ദുല്‍ഹകീം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഫൈവ് ഇയര്‍ പ്രോഗ്രാം ഇന്‍ ഇന്റര്‍ഗ്രേറ്റഡ് ഇസ്‌ലാമിക് സ്റ്റഡീസ്, ത്രീ ഇയര്‍ ബാച്ചിലര്‍ പ്രോഗ്രാം ഇന്‍ ഇസ്‌ലാമിക് റിവീല്‍ഡ് സയന്‍സ് എന്നീ കോഴ്സുകളില്‍ പഠനം പൂര്‍ത്തിയാക്കിയ 32 പണ്ഡിതകളാണ് സനദ് സ്വീകരിക്കുന്നത്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, മര്‍കസ് ലോ കോളജ് ഉള്‍പ്പെടെ നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്വൂന്‍സ് ലാന്‍ഡ് ആവിഷ്‌കരിച്ച ഇസ്‌ലാമിക് തിയോളജിയിലുള്ള ഡിപ്ലോമ സ്വന്തമാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

കോണ്‍വക്കേഷന്‍ സംഗമത്തിന്റെ ഉദ്ഘാടനം സയ്യിദലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഐ ഐ സി ഒ. ഇന്റര്‍നാഷണല്‍ റിലേഷന്‍ അഡൈ്വസര്‍ അദീല്‍ അഹ്മദ് അസബ്തി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി സഖാഫി വള്ള്യാട്, ഡോ. അബ്ദുസലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, ഇബ്റാഹീം സഖാഫി താത്തൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

 

 

Latest