Connect with us

Kozhikode

ഖാനിതാത്: വിറാസ് ഗേള്‍സ് കോണ്‍വൊക്കേഷന് പ്രൗഢ സമാപനം

വിറാസ് ഗേള്‍സ് കോണ്‍വൊക്കേഷന്‍ കോണ്‍ഫറന്‍സ് സമാപന സംഗമം ഡോ. മുഹമ്മദ് അബ്ദുല്‍ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.

Published

|

Last Updated

വിറാസ് ഗേള്‍സ് കോണ്‍വൊക്കേഷന്‍ കോണ്‍ഫറന്‍സ് സമാപന സംഗമം ഡോ. മുഹമ്മദ് അബ്ദുല്‍ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പ്രഥമ കോണ്‍വൊക്കേഷന്‍ കോണ്‍ഫറന്‍സ് ‘ഖാനിതാത്’ സമാപിച്ചു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം സഖാഫി താത്തൂര്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.

സയ്യിദ് പൂക്കോയ തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് ഹാമിദ് ബുഖാരി മാക്കൂല്‍പീടിക, സി പി ഉബൈദുല്ലാഹ് സഖാഫി, ഡോ. മുഹമ്മദ് റോഷന്‍ നൂറാനി, ജമാല്‍ അഹ്സനി മഞ്ഞപ്പറ്റ, ഡോ. അബ്ദുസലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, അബ്ദുല്‍ജബ്ബാര്‍ സഖാഫി പ്രസംഗിച്ചു.

ശൈഖ റജബ് അസ്സഖാഫ് സനദ് ദാനം നിര്‍വഹിച്ചു. സയ്യിദത് ശംന ഫാത്വിമ കരുവന്‍തിരുത്തി, മുഹ്‌സിന അബ്ദുല്‍ഹകീം, ബാസില അബ്ദുര്‍ഹ്മാന്‍, സുമയ്യ താജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫൈവ് ഇയര്‍ പ്രോഗ്രാം ഇന്‍ ഇന്റര്‍ഗ്രേറ്റഡ് ഇസ്‌ലാമിക് സ്റ്റഡീസ്, ത്രീ ഇയര്‍ ബാച്ചിലര്‍ പ്രോഗ്രാം ഇന്‍ ഇസ്‌ലാമിക് റിവീല്‍ഡ് സയന്‍സ് എന്നീ കോഴ്സുകളില്‍ പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതകളാണ് സനദ് സ്വീകരിച്ചത്.

മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, മര്‍കസ് ലോ കോളജ് ഉള്‍പ്പെടെ നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ക്വൂന്‍സ് ലാന്‍ഡ് ആവിഷ്‌കരിച്ച ഇസ്‌ലാമിക് തിയോളജി ഡിപ്ലോമ സ്വന്തമാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

 

 

Latest