Malappuram
ഖലീല്‍ ബുഖാരി തങ്ങളുടെ ബഹുജന ദര്‍സിന് ബുധനാഴ്ച തുടക്കം
ഇമാം നവവിയുടെ രിയാളുസ്വാലിഹീന്‍ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ദര്‍സ്.

മലപ്പുറം | മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ബഹുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഗ്രാൻഡ് ദര്‍സിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് ഏഴിന് മഅദിന്‍ ഗ്രാൻഡ് മസ്ജിദില്‍ നടക്കും. ഇമാം നവവിയുടെ രിയാളുസ്വാലിഹീന്‍ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ദര്‍സ്.
സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ശൗക്കത്ത് സഖാഫി കച്ചേരിപ്പറമ്പ്, റിയാസ് സഖാഫി അറവങ്കര, അശ്കര്‍ സഅദി താനാളൂര്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 88914 90210.
---- facebook comment plugin here -----