Connect with us

National

ചിക്കന്‍ എന്ന വാക്കിനുമേല്‍ കെഎഫ്സിക്ക് പ്രത്യേക അവകാശം നല്‍കാനാകില്ല: ഡല്‍ഹി ഹൈക്കോടതി

2018 ഡിസംബറിലെ ട്രേഡ്മാര്‍ക്ക് നിയമം സെക്ഷന്‍ 9 (1) (ബി) പ്രകാരമാണ് 'ചിക്കന്‍' എന്ന വാക്ക് രജിസ്റ്റര്‍ ചെയ്യുന്നത് നിരസിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി| മള്‍ട്ടിനാഷണല്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ കെഎഫ്സിക്ക് ചിക്കന്‍ എന്ന വാക്കിന്റെ പൂര്‍ണാവകാശം നല്‍കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ‘ചിക്കന്‍ സിംഗര്‍’ അതിന്റെ വ്യാപാരമുദ്രയായി രജിസ്റ്റര്‍ ചെയ്യാന്‍ വ്യാപാരമുദ്രകളുടെ സീനിയര്‍ എക്‌സാമിനര്‍ വിസമ്മതിച്ചതിനെതിരെ കെന്റക്കി ഫ്രൈഡ് ചിക്കന്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സ് എല്‍എല്‍സി നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.

ചിക്കന്‍ സിംഗര്‍ കെഎഫ്സിയുടെ ട്രേഡ് മാര്‍ക്ക് ആക്കണമെന്നതായിരുന്നു റീട്ടെയില്‍ ഫുഡ് ചെയിന്റെ ആവശ്യം.നിലവില്‍ കെഎഫ്‌സിക്ക് ‘സിംഗര്‍’, ‘പനീര്‍ സിംഗര്‍’ എന്നീ പദങ്ങളുടെ രജിസ്ട്രേഷന്‍ ഉണ്ട്. ‘ചിക്കന്‍ സിംഗര്‍’ എന്ന വാക്കിന്റെ രജിസ്ട്രേഷന്‍ നിരസിച്ചതിനു കാരണം ‘ചിക്കന്‍’ എന്ന വാക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

‘ചിക്കന്‍ സിംഗര്‍’ എന്ന ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷനുള്ള കെഎഫ്‌സിയുടെ അപേക്ഷയില്‍ എതിര്‍പ്പുണ്ടെങ്കില്‍ മൂന്നുമാസത്തിനകം അറിയിക്കാനും ട്രേഡ്മാര്‍ക്ക് രജിസ്ട്രിയോട് കോടതി നിര്‍ദ്ദേശിച്ചു. 2018 ഡിസംബറിലെ ട്രേഡ്മാര്‍ക്ക് നിയമം സെക്ഷന്‍ 9 (1) (ബി) പ്രകാരമാണ് ‘ചിക്കന്‍’എന്ന വാക്ക് രജിസ്റ്റര്‍ ചെയ്യുന്നത് നിരസിച്ചത്.

 

 

 

Latest