Connect with us

Kerala

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റിന് ക്രൂര മര്‍ദനമേറ്റതായി പരാതി; അഞ്ചുപേര്‍ക്കെതിരെ കേസ്

ജില്ലാ കമ്മിറ്റി യോഗത്തിനിടയില്‍ ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് കേസ്. ഇന്നലെ ഉച്ചയ്ക്കുശേഷം 3.45 നാണ് സംഭവം നടന്നതെന്നാണ് വിവരം.

Published

|

Last Updated

കൊച്ചി| കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റിന് ക്രൂര മര്‍ദനമേറ്റതായി പരാതി. പി സി ജേക്കബ്ബിനാണ് മര്‍ദനമേറ്റത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അടക്കം അഞ്ചു പേര്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിനിടയില്‍ ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് കേസ്. ഇന്നലെ ഉച്ചയ്ക്കുശേഷം 3.45 നാണ് സംഭവം നടന്നതെന്നാണ് വിവരം.

സംഭവത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ കമറുദ്ദീന്‍, ഷാനവാസ്, നിഷാദ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. പി സി ജേക്കബിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.

 

Latest