National
എ ഐ എ ഡി എം കെ പുറത്താക്കിയ സെങ്കോട്ടയ്യന്‍ ഇന്ന് ടി വി കെയില്‍ ചേരും
ഇന്നലെ വിജയ്യുമായി സെങ്കോട്ടയ്യന്‍ രണ്ടു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു
ചെന്നൈ | എ ഐ എ ഡി എം കെ പുറത്താക്കിയ മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യന്‍ ഇന്ന് സിനിമാ താരം വിജയ്‌യുടെ ടി വി കെയില്‍ ചേരും. രാവിലെ പത്ത് മണിക്ക് ചെന്നൈയിലേ ടി വി കെ ഓഫീസില്‍ എത്തി വിജയ്യില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
ഇന്നലെ വിജയ്യുമായി സെങ്കോട്ടയ്യന്‍ രണ്ടു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ടി വി കെ സംഘടന സെക്രട്ടറി സ്ഥാനവും കോര്‍ കമ്മിറ്റി കോ ഓഡിനേറ്റര്‍ പദവിയും സെങ്കോട്ടയ്യന് ലഭിച്ചേക്കും. ഒമ്പതു തവണ എം എല്‍ എ ആയ സെങ്കോട്ടയ്യന്‍ ജയലളിത, പനീര്‍ശെല്‍വം മന്ത്രിസഭാകളില്‍ അംഗമായിരുന്നു.
സെങ്കോട്ടയ്യനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ഡി എം കെയും ശ്രമം നടത്തിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദേശപ്രകാരം ദേവസ്വം മന്ത്രി ശേഖര്‍ ബാബു സെങ്കോട്ടയ്യനെ കണ്ടിരുന്നു. എം ജി ആറിന്റെ കാലത്ത് എ ഐ എഡി എം കെ ട്രഷറര്‍ ആയിരുന്നു സെങ്കോട്ടയ്യന്‍.


