Connect with us

Kerala

കേരള പോലീസിലെ ആർ എസ് എസ് ഗ്യാംഗ്: ആനി രാജയെ പിന്തുണച്ച ഡി രാജക്കെതിരെ സംസ്ഥാന നേതൃത്വം

അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാൻ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തി. 

Published

|

Last Updated

തിരുവനന്തപുരം | കേരള പോലീസിൽ ആർ എസ് എസ് ഗ്യാംഗ് പ്രവർത്തിക്കുന്നുണ്ടെന്ന ആനി രാജയുടെ അഭിപ്രായത്തെ പിന്തുണച്ച ദേശീയ ജന. സെക്രട്ടറി ഡി രാജക്കെതിരെ സംസ്ഥാന എക്സിക്യൂട്ടീവ്. അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാൻ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തി.

ആനി രാജയുടെ പരമാര്‍ശം സംസ്ഥാന ഘടകം തള്ളിയിരുന്നു. എന്നാല്‍, യു പിയിലായാലും കേരളത്തിലായാലും പോലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുമെന്ന് ഡി രാജ തുറന്നടിച്ചു.

ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് പാര്‍ട്ടി എക്‌സിക്യുട്ടീവ് വിലയിരുത്തിയതാണ്. എന്നാല്‍ ഇതിനുശേഷം ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ആനി രാജയെ പിന്തുണയ്ക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയത് കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. സ്ത്രീ സുരക്ഷക്ക് പ്രത്യേക മന്ത്രി വേണമെന്നും ആനി രാജ അഭിപ്രായപ്പെട്ടിരുന്നു.

Latest