Kerala
കുട്ടികള്‍ക്ക് വിദ്യാനിധി നിക്ഷേപ പദ്ധതിയുമായി കേരള ബേങ്ക്; 29 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം | കേരള ബേങ്ക് കുട്ടികള്‍ക്കായി വിദ്യാനിധി നിക്ഷേപ പദ്ധതി നടപ്പാക്കുന്നു. പദ്ധതി ഈ മാസം 29 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി എന്‍ വാസവന്‍. ഏഴ് മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്കായാണ് പുതിയ നിക്ഷേപ പദ്ധതി.
സഹകരണ സ്ഥാപനങ്ങള്‍ക്കെതിരായ ആര്‍ ബി ഐ സര്‍ക്കുലര്‍ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനം
സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള റിസര്‍വ് ബേങ്ക് സര്‍ക്കുലര്‍ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് മന്ത്രി വാസവന്‍. വായ്പക്ക് അംഗത്വ വേര്‍തിരിവ് പാടില്ലെന്നും കോടതി ഉത്തരവുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ സംസ്ഥാന വിഷയമാണ്. സംസ്ഥാനത്തെ സര്‍വീസ് സഹകരണ ബേങ്കുകള്‍ വളരെ കുറച്ച് ബേങ്കിങ് സേവനങ്ങള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. വിഷയത്തില്‍ ആദ്യം റിസര്‍വ് ബേങ്കിനെ സമീപിച്ച് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടും. ഇല്ലെങ്കില്‍ ഇതില്‍ നിയമപരമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.





