Connect with us

Kasargod

കാസർകോട് ജില്ലാ സാഹിത്യോത്സവ്: ഉദുമ ഡിവിഷൻ ജേതാക്കൾ 

വരാന്ത മാനിഫെസ്റ്റോ എന്ന ശീർഷകത്തിലായിരുന്നു സാഹിത്യോത്സവ്

Published

|

Last Updated

ബദിയടുക്ക | 32ാമത് എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ് ബദിയടുക്കയിൽ പ്രൗഢമായി സമാപിച്ചു. വരാന്ത മാനിഫെസ്റ്റോ എന്ന ശീർഷകത്തിലായിരുന്നു സാഹിത്യോത്സവ്.  657 പോയിൻ്റുകളോടെ ഉദുമ ഡിവിഷൻ ഒന്നാം സ്ഥാനം നേടി. കാസർകോട്, ബദിയടുക്ക ഡിവിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
സമാപന സംഗമം ജില്ലാ പ്രസിഡൻ്റ് റഈസ് മുഈനിയുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ്‌ അലി സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ അനസ് സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ഹസ്സൻ അഹ്ദൽ തങ്ങൾ, സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ബാഹസൻ തങ്ങൾ പഞ്ചിക്കല്ല്, യു പി എസ് തങ്ങൾ അർളടുക്ക, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, മൊയ്‌ദു സഅദി ചേരൂർ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ, സീതി കുഞ്ഞി മുസ്‌ലിയാർ, അബ്ദുറഹ്മാൻ അഹ്സനി,  അഹ്മദ് ഷെറിൻ, ബഷീർ സഖാഫി, സിദ്ധീഖ് സഖാഫി ബായാർ, സിദ്ധീഖ് ഹനീഫി, സ്വാഗതസംഘം ചെയർമാൻ വടകര മുഹമ്മദ്‌ ഹാജി, ഫിനാൻസ് സെക്രട്ടറി ഖാദർ ഹാജി കൊല്ല്യ, കെ എച് മാസ്റ്റർ,  എൻ പി അബ്ദുള്ള ഫൈസി, അബ്ദുള്ള ദാരിമി, കെ എം മുഹമ്മദ്‌ പുണ്ടൂർ, നസീർ നഈമി, ബദ്രിയ മുഹമ്മദ്‌, സ്വാഗതസംഘം കൺവീനർ അബൂബക്കർ കാമിൽ സഖാഫി, കന്യാന എ കെ സഖാഫി, അസീസ് ഹിമമി ഗോസാട, നംഷാദ് മാസ്റ്റർ, സഈദ് അലി, ബാദുഷ സുറൈജി, ഫയാസ് പട്ല, മുർഷിദ് പുളിക്കൂർ, ഇർഷാദ് കളത്തൂർ, ഹാഫിസ് അബ്ദുള്ള ഹിമമി, അബ്ദുൽ ഖാദർ സഖാഫി, ജംഷീദ് ചെടേക്കൽ, അബ്ദുൽ ബാരി സഖാഫി, കബീർ ബെജ്ജ സംബന്ധിച്ചു.
---- facebook comment plugin here -----

Latest