local body election 2025
കരുളായി: രണ്ട് സീറ്റിൽ തൃണമൂൽ- യു ഡി എഫ് ധാരണ
തൃണമൂൽ കോൺഗ്രസ്സിനെ യു ഡി എഫുമായി സഹകരിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നീളുമ്പോഴാണ് കരുളായിയിൽ മുസ്്ലിം ലീഗ് രണ്ട് വാർഡുകൾ തൃണമൂലിന് നൽകി സഖ്യം യഥാർഥ്യമാക്കിയത്.
കരുളായി | പഞ്ചായത്തിൽ തൃണമൂൽ കോൺഗ്രസ്സ് യു ഡി എഫ് ധാരണയായി.
17 അംഗ ഭരണസമിതിയിൽ മുസ്്ലിം ലീഗിന് പത്തും കോൺഗ്രസ്സിന് ഏഴും വാർഡുകളാണുള്ളത്. മുസ്്ലിം ലീഗിന് നൽകിയ പത്ത് വാർഡുകളിൽ രണ്ടെണ്ണമാണ് തൃണമൂലിന് നൽകിയത്.
പത്താം വാർഡിൽ തൃണമൂൽ സംസ്ഥാന കമ്മിറ്റി അംഗം ടി പി അയൂബാണ് സ്ഥാനാർഥി. 14ാം വാർഡായ കരിന്താർ വനിതാ സംവരണത്തിൽ സാജിത മഴക്കാറത്ത് മത്സരിക്കും.
മുസ്്ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിലാണ് തൃണമൂൽ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചത്.
തൃണമൂൽ കോൺഗ്രസ്സിനെ യു ഡി എഫുമായി സഹകരിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നീളുമ്പോഴാണ് കരുളായിയിൽ മുസ്്ലിം ലീഗ് രണ്ട് വാർഡുകൾ തൃണമൂലിന് നൽകി സഖ്യം യഥാർഥ്യമാക്കിയത്.
---- facebook comment plugin here -----